കോട്ടയം ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ സൗത്ത് പാമ്പാടി മാടപ്പാട്ടായ ഐക്കരമറ്റത്തിൽ എ റ്റി . മാത്യു (മത്യാച്ചൻ )

സൗത്ത് പാമ്പാടി മാടപ്പാട്ടായ ഐക്കരമറ്റത്തിൽ എ റ്റി . മാത്യു (മത്യാച്ചൻ – 108) നിര്യാതനായി. സംസ്കാരം നാളെ സെപ്റ്റംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷക്ക് ശേഷം സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: സൗത്ത് പാമ്പാടി ചേനേപ്പറമ്പിൽ കുടുംബാംഗം പരേതയായ ഏലിയാമ്മ. മക്കൾ: എ എം തോമസ് (റിട്ട. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ), എ. എം വർഗീസ്, എ. എം കുര്യാക്കോസ്, എ. എം മറിയാമ്മ, ആലീസ് മാത്യു, സൂസമ്മ മാത്യു, ജസ്സി മാത്യു. മരുമക്കൾ: മാമ്മൂട് ആലുംമൂട്ടിൽ ആലിസ് , വേളൂർ പയ്യംമ്പള്ളിൽ സാലി , മൂങ്കലാർ കട്ടപ്പുറം ഗ്രേസി, കുറിച്ചി ആര്യാട്ട് പരേതനായ വർഗീസ്, കൂരോപ്പട തിണ്ടിയത്തിൽ തങ്കച്ചൻ, പാമ്പാടി ഒറ്റപ്ലാക്കൽ രാജു.

Advertisements

Hot Topics

Related Articles