കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ എസ് സനിൽ കുമാറിൻ്റെ മാതാവും സംസ്കൃത പണ്ഡിതയും അഷ്ടപദി കലാകാരിയുമായ ഒളശ്ശ മംഗലശേരി മഠം (പള്ളി തൃക്കോവിൽ) രുഗ്മിണി സുബ്രഹ്മണ്യം (എസ്. ലക്ഷ്മിക്കുട്ടി -93) നിര്യാതയായി. സംസ്കാരം ഇന്ന് മാർച്ച് ആറ് വ്യാഴാഴ്ച 11.30 ന് വീട്ടുവളപ്പിൽ. ഒളശ്ശ സിഎംഎ സ് ഹൈസ്കൂൾ റിട്ട. മലയാളം അധ്യാപിക യാണ്. തിരുവനന്തപുരം സംസ്കൃത കോളേ ജ് വിദ്യാഭ്യാസകാലത്ത് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയിൽനിന്ന് മികവിനുള്ള സ്വർണപ്പതക്കം നേടിയിട്ടുണ്ട്. ചെന്നിത്തല അണക്ലാട്ട് മഠം കുടുംബാംഗവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ട്രസ്റ്റിയുമാണ്. ഭർത്താവ്: പരേതനായ പി .വി.സുബ്രഹ്മണ്യം (റിട്ട. സീനിയർ സുപ്രണ്ട് ,വനം വകുപ്പ്). മക്കൾ: എസ്.സനിൽ കുമാർ (പിടിഐ, കോട്ടയം പ്രസ് ക്ലബ് മുൻ സെക്രട്ടറി),സജിത് കുമാർ (റിലയൻസ്). മരുമക്കൾ: ബിന്ദു വിശ്വനാഥ്, തവിടാഴത്ത് മഠം (അധ്യാപിക, വെള്ളൂർ ഭവൻസ് വിദ്യാമന്ദിർ) എം.കെ.ശോഭ, മംഗലത്ത് ഇല്ലം (കോട്ടയം ജില്ലാ സഹകരണ പെൻഷനേഴ്സ് സൊസൈറ്റി).
*കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും, കോട്ടയം പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറിയുമായ എസ് സനിൽ കുമാറിൻ്റെ മാതാവും സംസ്കൃത പണ്ഡിതയും അഷ്ടപദി കലാകാരിയുമായ ഒളശ്ശ മംഗലശേരി മഠം (പള്ളി തൃക്കോവിൽ) രുഗ്മിണി സുബ്രഹ്മണ്യം (എസ്. ലക്ഷ്മിക്കുട്ടി
