കോട്ടയം മെഡിക്കൽ കോളജ് ശുചിമുറിയിൽ വീണ് കിടന്ന് ശ്രീനാഥ് ഭാസി : ചർച്ചയായി ആസാദി

കൊച്ചി : രണ്ടു രൂപ പാസില്‍ കയറുന്ന കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി ടോയ്ലറ്റില്‍ വീണു കിടന്ന് അഭിനയിച്ച്‌ ശ്രീനാഥ് ഭാസി.പറയുന്ന വിഷയം കൊണ്ടും മേക്കിങ്ങിലെ അസാധാരണത്വം കൊണ്ടും ഇതിനകം ചർച്ചയായിക്കഴിഞ്ഞ ‘ആസാദി’ സിനിമയുടെ സെറ്റിലാണ് ക്രൂവിനെ മൊത്തം അമ്ബരപ്പിച്ച്‌ ശ്രീനാഥ് ഭാസി, കഥാപാത്ര പൂർണതക്കായി ധീരമായ നീക്കം നടത്തിയത്. ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും കോട്ടയം മെഡിക്കല് കോളേജിലാണ് ചിത്രീകരിച്ചത്.

Advertisements

സംഭവത്തെക്കുറിച്ച്‌ സംവിധായകൻ ജോ ജോർജ് പറയുന്നത് ഇങ്ങനെ: ഭാസിയുടെ കഥാപാത്രമായ രഘു പൊലീസിന്റെ അടിയേറ്റു ആശുപത്രി ടോയ് ലറ്റില്‍ വീണുകിടക്കുന്ന രംഗമുണ്ട് . ഇത് ചിത്രീകരിക്കാൻ വേണ്ടി സെറ്റ് തയാറാക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് , ‘അളിയാ ടോയ് ലറ്റ് ഫൈറ്റ് എടുക്കണ്ടേ’ എന്നു ചോദിച്ച്‌ ഭാസി മച്ചാൻ വന്നത്. അതിന്റെ സെറ്റാണിതെന്ന് പറഞ്ഞപ്പോള്‍, വാ എന്നു പറഞ്ഞ് പുള്ളി എന്റെ കൈപിടിച്ച്‌ നടന്നു. ആശുപത്രി കോമ്ബൗണ്ടിലെ പേ ടോയ് ലറ്റിലേക്കാണ് എന്നെ കൊണ്ടുപോയത് . അകത്തേക്ക് കയറി മച്ചാൻ പറഞ്ഞു, ‘ഇത് സെറ്റ് ‘ എന്ന്. ഞാൻ ഞെട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷെ, തൊട്ടടുത്ത നിമിഷം ആ അമ്ബരപ്പ് മാറി. ഷൂട്ടില്‍ ഉടനീളം റിയലിസ് റ്റിക് അന്തരീക്ഷത്തിലെ സ്വാഭാവിക അഭിനയം നടത്തിയ അദ്ദേഹത്തിന് ആ തുടർച്ച നിലനിർത്താൻ റിയല്‍ ലൊക്കേഷൻ തന്നെ വേണമെന്ന് തോന്നിയതില്‍ അതിശയമില്ല. അഭിനയത്തെ അത്രമേല്‍ ഗൗരവത്തോടെ കാണുന്നവർക്ക് മാത്രം കഴിയുന്ന ഒരു കാര്യമാണിതെന്ന് ഞാൻ കരുതുന്നു.

പിന്നീട് അനുമതി ലഭിച്ച ശേഷം ടോയ് ലറ്റ് വൃത്തിയാക്കി ആ സീൻ അവിടെ ചിത്രീകരിച്ചപ്പോഴാണ് ഭാസിയുടെ നിർദേശം എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞത് . ചിത്രത്തില്‍ ആ സീൻ കാണുമ്ബോള്‍ നിങ്ങള്‍ക്കും മനസ്സിലാകും ആ ലൊക്കേഷന്റെ പ്രധാന്യം” -ജോ ജോർജ് പറഞ്ഞു.

കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജില്‍ നടന്ന കഥയാണ് ചിത്രത്തിന് ആധാരം എന്നാണ് വിവരം. പ്രസവത്തിനായി ഹോസ്‌പിറ്റലിലെത്തുന്ന തടവുപുള്ളിയെ ജീവ൯ പണയംവെച്ച്‌ രക്ഷിക്കാനായി ഒരുപറ്റം സാധാരണക്കാർ നടത്തുന്ന ശ്രമമാണ് സിനിമ. ഓരോ നിമിഷവും പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന അനുഭവമെന്നാണ് സിനിമാവൃത്തങ്ങളിലെ സംസാരം. റിലീസിന് മുന്നേ ഒ.ടി.ടി അവകാശം വിറ്റുപോയത് ഏറെ വാർത്തകളുയർത്തിയിരുന്നു. ശ്രീനാഥ് ഭാസിക്കൊപ്പം ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക.

ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വാണി വിശ്വനാഥ്, രവീണ, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്‌എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ. ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം സെന്റട്രല്‍ പിക്‌ചേഴ്‌സ് തീയറ്ററിലെത്തിക്കുന്ന ചിത്രം കൂടിയാണ് ആസാദി.

Hot Topics

Related Articles