ഒരു ക്യാൻവാസിൽ  ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ; മണിലാൽ ശബരിമലക്ക് യുആഎഫ് ലോക റിക്കാർഡ് സമ്മാനിച്ചു 

തിരുവനന്തപുരം:

Advertisements

ഒരു ക്യാൻവാസിൽ  ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ തീർത്തതിനും നാലായിരത്തി അഞ്ഞൂറ് ആക്രലിക്ക് പെയ്ന്റിംഗ് പൂർത്തിയാക്കിയതിനും കണ്ണൂർ പയ്യന്നൂരിലെ മണിലാൽ ശബരിമലയ്ക്ക്  യുആർ എഫ് ലോക റിക്കാർഡുകൾ സമ്മാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുആർഎഫ് അംബാസിഡർ ഗ്രാൻഡ് മാസ്റ്റർ ബർണാഡ് ഹോലെ (ജർമനി),സി.ഇ.ഒ ഗിന്നസ് സുവോദീപ് ചാറ്റർജി, ജൂറിയംഗം ഡോ. ജോൺസൺ വി.ഇടിക്കുള,ഡയറക്ടർ ഉദയൻ വിശ്വാസ് എന്നിവരടങ്ങിയ വിദഗ്ദ്ധ സമിതിയാണ്  അപേക്ഷ പരിശോധിച്ച് റിക്കാർഡിന് അർഹമായ കലാ സൃഷ്ടിയെന്ന് കണ്ടെത്തിയത്.

 2023 ആഗസ്റ്റ് 20ന് തിരുവനന്തപുരം തൈക്കാട് ഗണേശത്തിൽ

 നടന്ന ചടങ്ങിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

ഏറ്റവും കൂടുതൽ ഗണപതി  ചിത്രങ്ങൾ വരച്ചതിനുള്ള യു.ആർ എഫ് ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് മണിലാലിന് കൈമാറി.സൂര്യ കൃഷ്ണമൂർത്തി മെമൻറ്റോയും

യുആർഎഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അംഗീകാരമുദ്രയും സമ്മാനിച്ചു. 

 ആഗസ്റ്റ് 21 ന് തിരുവനന്തപുരം പ്രസ് ക്ലബിലെ ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ മണിലാലിന് രണ്ടാമത്തെ യുആർഎഫ് സർട്ടിഫിക്കററ് പ്രഖ്യാപനം ഗിന്നസ് ഡോ. സുനിൽ ജോസഫ് നിർവഹിച്ചു.ഹൈദരാബാദിലെ പ്രശസ്ത ശിൽപി ജിവൈ ഗിരി  സർട്ടിഫിക്കറ്റ് കൈമാറി.പ്രശസ്ത കലാകാരൻ നാരപ്പ

മെഡലും,മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. രാമൻക്കുട്ടി മെൻറ്റോയും മുൻ കേരള ലളിതകലാ അക്കാദമി ചെയർമാൻ കാട്ടൂർ നാരായണപിള്ള  അംഗീകാരമുദ്രയും സമ്മാനിച്ചു.മണിലാലിന്റെ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. പയ്യനൂർ കേന്ദ്രിയ വിദ്യാലത്തിലെ പ്രിൻസിപ്പലായ ഡോ.റാണിയാണ് മണിലാലിൻ്റെ ഭാര്യ.സോഫ്റ്റ്‌വേർ എൻജിനീയറായ കാഞ്ചന ഏക മകൾ

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.