നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ ഒരു തെളിവ് പോലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന വാദം ആവർത്തിച്ച് രാഹുല്‍ ഈശ്വർ.ദിലീപ് നാല് പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്ന ഒരു കേസ് ഉണ്ടായിരുന്നു. അത് ഇപ്പോള്‍ എന്തായി. അതിനെ കുറിച്ച് ആരും ഇപ്പോള്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. ‘ഗ്രൂപ്പിലിട്ട് തട്ടാന്‍’ ദിലീപ് തീരുമാനിച്ചു എന്നായിരുന്നല്ലോ ബാലചന്ദ്രകുമാർ പറഞ്ഞതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.ബാലചന്ദ്രകുമാർ നമ്മളെ വിട്ടു പിരിഞ്ഞു പോയി, അവസാന കാലം വരെ അദ്ദേഹത്തെ ഞാന്‍ ബഹുമാനിച്ചിട്ടേയുള്ളു. എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ അദ്ദേഹത്തിന് ചെയ്യണം എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി അത് ചെയ്യാന്‍ സാധിച്ചില്ല. ആശയപരമായി ഞങ്ങള്‍ക്ക് ഇടയില്‍ വ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം അടക്കമുള്ളവർ വന്നാണ് ഗ്രൂപ്പിലിട്ട് തട്ടും എന്ന കാര്യം പറഞ്ഞത്.ആ നാല് പൊലീസുകാരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ആർക്കും ദണ്ണം ഇല്ലെ.
കാവ്യ മാധവനാണ് മാഡം എന്ന് പറഞ്ഞുകൊണ്ട് മൂന്നോ നാലോ ദിവസം ഇവിടുത്തെ ഏറ്റവും പ്രമുഖ ചാനലുകള്‍ ചർച്ച നടത്തി. അവർ സ്ഥിരീകരിച്ചില്ലെങ്കിലും കാവ്യ മാധവനാണോ? എന്ന് ചോദിച്ച് ചർച്ച നടത്തിയാല്‍ മതിയല്ലോ. കാവ്യ മാധവന്റെ അമ്മയാണോ മാഡം എന്നും ചോദ്യം ചിഹ്നം ഇട്ടു. കേള്‍ക്കുന്നവനെ സംബന്ധിച്ച് കാവ്യാമധവനാണ് മാഡം. ഇത് ഉണ്ടത്രെ ടെക്നിക്ക് ആണ്.ഉണ്ടത്രെ എന്ന് പറഞ്ഞാല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ സാധിക്കില്ലാലോ. കവ്യാമാധവന്‍ ഉണ്ടത്രേ എന്ന് പറഞ്ഞതിന് കേസ് കൊടുത്താലും ഞങ്ങള്‍ അങ്ങനെ പറഞ്ഞില്ലെന്ന് മാധ്യമങ്ങള്‍ക്ക് പറയാം. കാവ്യ മാധവനാണ് മാഡം, കാവ്യ മാധവന്റെ അമ്മയാണ് മാഡം എന്നതും പോയിട്ട് വേങ്ങരയിലെ മുസ്ലിം ലീഗ് നേതാവിന് 50 ലക്ഷം കൊടുക്കാന്‍ പോയി, ഗോല്‍ച്ചനുമായി ബന്ധം, ദാവൂദ് ഇബ്രഹീമുമായി ബന്ധം എന്നൊക്കെ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതൊക്കെ ഇപ്പോള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിക്കുന്നു. വണ്‍ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറേ ഓഡിയോകള്‍ പുറത്ത് വന്നല്ലോ. എല്ലാം ഞാന്‍ കേട്ടു, അവിടെയും ഇവിടേയും കട്ട് ചെയ്ത വീഡിയോയില്‍ പിന്നെ എന്താണ് ഉണ്ടാകുക. അതൊക്കെ ദിലീപിന്റെ തന്നെ ഓഡിയോ ആയാല്‍ എന്താണ് പ്രശ്നം. ആ പറയുന്നതില്‍ എന്തെങ്കിലും അർത്ഥം വേണ്ടെ. ഇവനെയൊക്കെ കൊണ്ട് സഹികെട്ടു എന്ന് പറഞ്ഞാല്‍ അതിന്റെ അർത്ഥം ദിലീപ് കൊല്ലാന്‍ ശ്രമിച്ചു എന്നാണോ.ബാലചന്ദ്രകുമാർ ദിലീപിനെതിരെ കൊടുത്ത ഓഡിയോ ക്ലിപ്പിന്റെ ദൈർഘ്യം 40 സെക്കന്‍ഡാണ്.
എന്നാല്‍ ദിലീപ് ബാലചന്ദ്രകുമാറിന്റെ ക്ലിപ്പ് കൊടുത്തു, അതിന്റെ ദൈർഘ്യം രണ്ട് മിനുറ്റ് 40 സെക്കന്‍ഡ്. എന്ന് പറഞ്ഞാല്‍ ഫുള്‍ കൊടുത്തു. ബാലചന്ദ്രകുമാർ ചെയ്തത് അദ്ദേഹത്തിന് വേണ്ടത് കട്ട് ചെയ്തെടുത്ത് പുറത്തുവിട്ട് ഒരു നരേറ്റീവ് ഉണ്ടാക്കുകയാണ് ചെയ്തത്. വളരെ വിദഗ്ധമായി ദിലീപിനെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു.ഈ കേസിലെ അതിജീവിതയോട് എനിക്ക് വലിയ ബഹുമാനമാണ്. എന്നാല്‍ അവർ ഓർക്കേണ്ടത് ദിലീപ് കാരണം സിനിമയില്‍ ഏറ്റവും മികച്ച റോള്‍ കിട്ടിയ വ്യക്തിയാണ് താനെന്നാണ്. നിർഭാഗ്യവശാല്‍ അവർക്ക് ഇടയില്‍ ഒരു വിടവുണ്ടായി. അതിനെ ചില ആളുകള്‍ ദുരുപയോഗം ചെയ്ത് ദിലീപിനെതിരെ തന്നെ തിരിച്ചതാണോയെന്ന് ആ കലാകാരി കൂടി ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.