കോട്ടയം : കടപ്പൂര് മാളിയേക്കൽ മത്തായി കുര്യൻ നിര്യാതനായി. ഭൗതികശരീരം ജൂലൈ 27 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കാണക്കാരി-വെമ്പള്ളി റൂട്ടിലുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ജൂലൈ 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് മൂന്നു മണിക്ക് കൂടല്ലൂർ സെൻ്റ്. ജോസഫ് പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ: പരേതയായ മേരി കുര്യൻ, തേമ്മാംകുഴിയിൽ, കാട്ടാംമ്പാക്ക്. മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റ്യൻ, ഷിനിൽ, ലിൻസി. മരുമക്കൾ: വത്സല (ചെട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ) ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴികണ്ടത്തിൽ) ജെൻസി (കാവനാൽ), സിനി (തടത്താനായിൽ) ബിനോ (കണ്ണാതറ)