കോട്ടയം : 31-ാമത് ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗിരിദീപം കോട്ടയവും, പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽസ് കോഴിക്കോടും വിജയികളായി. ഇതോടനുബന്ധിച്ച അണ്ടർ 17 വിഭാഗത്തിലുള്ള മത്സരത്തിൽ ആതിഥേയരായ ഗിരിദീപം കിരീടം നേടി ജേതാക്കളായി. വോളിബോൾ ഫൈനലിൽ എൻ. എച്ച്. എസ്.എസ്.എസ്. വാകയാട് ഗിരിദീപം കോട്ടയത്തെ 25:15, 12:25, 20:25, 15:25 ന് പരാജയപ്പെടുത്തി ട്രോഫി നേടി.ആൺകുട്ടികളുടെ ഫൈനലിൽ ഗിരിദീപം കോട്ടയം സെൻ്റ് ജോസഫ്സ് തിരുവനന്തപരത്തെ 61 ന് എതിരെ 63 പോയിൻ്റിന് തോല്പ്പിച്ചു. ഗിരിദീപത്തിനുവേണ്ടി ജോഹാൻ തോമസ് 25 പോയിൻ്റുനേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ടൂർണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി ഗിരിദീപത്തിൻ്റെ ജോഹാൻ തോമസ് ജോജുവും, ഭാവിവാഗ്ദാനമായി സെൻ്റ് ജോസഫ്സ് തിരുവനന്തപരത്തെ അമൽ അസമിനെയും തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് കോഴിക്കോട് 29 ന് എതിരെ 47 പോയിൻ്റിന് ലിറ്റിഫ്ളവർ കൊരട്ടിയെ തോല്പിച്ചു. മികച്ച കളിക്കാരിയായി പ്രോവിഡൻസ് കോഴിക്കോടിന്റെ ശ്രിയ ഭാവി വാഗ്ദാനമായി ലിറ്റിൽ ഫ്ളവർ കൊരട്ടിയുടെ എറിൽ ഫെർണാണ്ടസിനെയും തിരഞ്ഞെടുത്തു.അണ്ടർ 17 വിഭാഗത്തിൽ ഗിരിദീപം കോട്ടയം 55ന് എതിരെ സെന്റ്റ് ജോസഫ്സ് തിരുവനന്തപുരത്തെ 66 പോയിൻ്റിന് പരാജയപ്പെടുത്തി കിരീടം നേടി. മികച്ചകളിക്കാരനായി ഗിരിദീപത്തിലെ അഭിനവ് സുരേഷിനെയും ഭാവി വാഗ്ദാനമായി സെന്റ് ജോസഫ്സ് തിരുവനന്തപുരത്തെ അമൽ നെയും തിരഞ്ഞെടുത്തു. വോളിബോളിൽ ബെസ്റ്റ് അറ്റായ്ക്കർ ഗിരിദീപത്തിൻ്റെ ആഷിൻ ഷാജു, ബെസ്റ്റ് സെറ്റർ എൻ. എച്ച്.എസ്. എസ്.എസ്. വാകയാടിൻ്റെ ഹരീഷ് കെ., ബെസ്റ്റ് ലിബറോ ഗിരിദീപത്തിന്റെ സംഞ്ജയ രഞ്ജൻ എന്നിവരെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തിൽ ബഥനി ആശ്രമം പ്രോവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. ജോർജ്ജ് ജോസഫ് അയ്യനേത്ത് ., അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യാതിഥിയായിരുന്നു വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.