അപരാജിതരായി മെസിപ്പട ക്വാർട്ടറിലേയ്ക്ക് ! മാർട്ടിനെസിൻ്റെ ഡബിളിൽ ഉജ്വല വിജയം 

ഫ്ളോറിഡ:കോപ്പ അമേരിക്കയില്‍ ക്വാർട്ടർ ഫൈനലില്‍ നേരത്തെ പ്രവേശിച്ച അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെ തകർത്തു.എതിരില്ലാ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹാർഡ് റോക്ക് സ്റ്റേഡിയത്തില്‍ അർജന്റീനയുടെ ജയം. ഇതോടെ പെറു ടൂർണ്ണമെന്റില്‍നിന്ന് പുറത്തായി.

Advertisements

സൂപ്പർ താരം മെസിയെ കളത്തിലിറക്കാതെയാണ് ലിയോണല്‍ സ്കലോണി പെറുവിനെതിരേ തന്ത്രം മെനഞ്ഞത്. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 47, 86 മിനിറ്റില്‍ ലൗട്ടാരോ മാർട്ടിനെസാണ് ഇരു ഗോളും നേടിയത്. മാർട്ടിനെസ് മൂന്ന് മത്സരങ്ങളിലും അർജീന്റീനയ്ക്കായി ഗോള്‍ നേടിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ ഗ്രൂപ്പ് എയില്‍ മുന്നില്‍ നില്‍ക്കുന്ന അർജന്റീന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച്‌ ക്വാർട്ടർ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ബിയില്‍ ഞായറാഴ്ച നടക്കുന്ന മെക്സിക്കോ ഇക്വഡോർ മത്സരത്തിലെ വിജയികളെ ജൂലൈ 4-ന് അർജന്റീന നേരിടും.

Hot Topics

Related Articles