കൂരോപ്പട
പടിഞ്ഞാറ്റക്കര പരേതരായ പി.ജി ശ്രീധരനാചാരിയുടെയും (മണിയൻ സാർ ) സുമതിയുടെയും മകൾ എസ്. അനുപമ (53, അധ്യാപിക, പി.എൻ.എൻ.എം എൽ.പി സ്കൂൾ, തൃക്കോതമംഗലം) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച രാവിലെ 11 ന് പടിഞ്ഞാറ്റക്കര കുടുംബ ശ്മശാനത്തിൽ. ഭൗതികശരീരം ഇന്ന് ജൂൺ രണ്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ തൃക്കോതമംഗലം വടക്കേക്കര പി.എൻ.എൻ.എം സ്കൂളിൽ പൊതു ദർശനത്തിന് വെയ്ക്കും. വൈകുന്നേരം 5 ന് ഭൗതികശരീരം വീട്ടിൽ എത്തിക്കും. അവിവാഹിതയാണ്.
കൂരോപ്പട പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റും ചെറുതുരുത്തി പള്ളിക്കൽ എ.യു.പി സ്കൂൾ അധ്യാപകനുമായ എസ് അരുൺ സഹോദരനാണ്.
Advertisements