കോലഞ്ചേരി കോതമംഗലം പുക്കുന്നേൽ ആനി വർക്കി ( കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് റിട്ടയേർഡ് പ്രൊഫസർ & എച്ച് ഒ ഡി , ബോട്ടണി വകുപ്പ് ) നിര്യാതയായി. മൃതദേഹം രാത്രി 9 മണിക്ക് കോലഞ്ചേരിയിലുള്ള സ്വവസതിയിൽ എത്തിക്കുന്നതും നാളെ ഒക്ടോബർ 15 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം 2.30 മണിക്ക് കോതമംഗലം സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ (വലിയപള്ളി)യിൽ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹ സംസ്കാരം നടക്കും. ഭർത്താവ് : ജിമ്മി ജോസഫ് (റിട്ടയേർഡ് ഓഫീസർ, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് ,കൊച്ചി) മക്കൾ : ദീപക് ജിമ്മി(യു എസ് ), എബി ജിമ്മി. മരുമകൾ ടാന്യ ദീപക്, അസിസ്റ്റന്റ് പ്രൊഫസർ, കാലിഫോർണിയ യൂണിവേഴ്സിറ്റി (യു എസ് ).