കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ വക നീരാട്ട്. നേര്യമംഗലത്തിനടുത്തുള്ള മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി.കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയിലേക്ക് ഇറങ്ങിയ താറാവുകള്‍ കുളത്തിലേക്കാള് ആവേശത്തില്‍ കുളിച്ചു . അതിനിടെ ഇരയെയും കിട്ടി. അതും കൊത്തിത്തിന്നുകൊണ്ട് താറാവിന്റെ നീരാട്ടാഘോഷം.
താറാവിന്റെ ഈ നീരാട്ടാഘോഷം അതുവഴി കാറില്‍ വന്നവര്‍ മൊബൈലില്‍ പകര്‍ത്തി പങ്കുവെച്ചതോടെ റോഡ്കുളത്തിലെ താറാക്കുളി നാട്ടുകാര്‍ക്കാകെ കാഴ്ചവിരുന്നായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ റോഡിന്റെ നവീകരണത്തിനായി രണ്ടുപ്രാവശ്യമായി ഏഴുകോടി രൂപ അനുവദിച്ചതായി കാട്ടി ബോര്‍ഡ് വച്ചിട്ടുണ്ട്. എന്നാല്‍ റോഡ് പണി നടത്താറില്ല.തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഫണ്ടും ബോര്‍ഡും ഉയര്‍ത്തി ജനപ്രതിനിധികള്‍ ജയിക്കുമ്പോള്‍ നാട്ടുകാര്‍ തോല്‍ക്കുകയാണ് എന്ന യഥാര്‍ഥ്യവും വീഡിയോക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്.
നേര്യമംഗലം മുതല്‍ നീണ്ടപാറ വരെ എട്ടുകിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി. സാധാരണ വാഹനങ്ങള്‍ക്ക് ഈ റോഡിലൂടെ കടന്നുപോകാന്‍ വളരെ പ്രയാസമാണ്.റോഡിലെ കുഴിയില്‍ചാടി നിരവധി ഇരുചക്രവാഹനങ്ങളാണ് മറിയുന്നത്.