കൊച്ചി: കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെടുവത്തൂര്‍ സ്വദേശി രാജനാണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. ആക്രമണത്തിനിടയില്‍ രമയുടെ സഹോദരി രതിയുടെ കൈ വെട്ടിമാറ്റി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
അടുത്ത ബന്ധു മരിച്ചതിനെത്തുടര്‍ന്നുള്ള ചടങ്ങുകള്‍ക്കായി രമ സ്വന്തം വീട്ടിലേക്ക് എത്തിയപ്പോഴാണ് ആക്രമണം നടന്നത്. രമയും രതിയും വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ വിറക് പെറുക്കുന്നതിനിടെ രാജന്‍ ആക്രമിക്കുകയായിരുന്നു. തടയാന്‍ എത്തിയപ്പോൾ രതിയ്ക്കും വെട്ടേൽക്കുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇതിനുശേഷം രാജന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി അവിടെ തൂങ്ങിമരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജനും രമയും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു. ദിവസങ്ങള്‍ക്ക് മുൻപ് പഞ്ചായത്തംഗം അടക്കം ഇടപെട്ട് ഇവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിച്ചിരുന്നു. ഇനി പ്രശ്‌നം ഉണ്ടാക്കില്ലെന്ന് രാജന്‍ സത്യം ചെയ്താണ് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയത്.