കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 11 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറക്കവെട്ടി , കുന്നക്കാട് , ചെറുകര ക്കുന്ന് ബാലികാ ഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, ചുരവടി, വെട്ടിക്കാട്, പുതിയേരി, മുതലപ്ര, എന്നീ ഭാഗങ്ങളിൽ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് നമ്പർ വൺ , ഇളംകാവ് നമ്പർ രണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09മുതൽ 05വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം , മിനി ഇൻഡസ്ട്രിയൽ, പൂന്ത്രക്കാവ്, പാണ്ഡവം, പുറക്കാട്ട് കോളനി എന്നീ സ്ഥലങ്ങളിൽ രാവിലെ 9-00 മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന എസ്.എച്ച് മൗണ്ട്, ഗ്രൗണ്ട്, സ്വാതി, ആറ്റുമാലി, സ്രാമ്പിച്ചിറ, ചൂട്ടുവേലി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09മുതൽ വൈകുന്നേരം 05വരെ വൈദ്യുതി മുടങ്ങും.