നാട്ടകം ഗവ.കോളേജിൽ കായിക പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ച വിദ്യാർത്ഥിയുടെ സംസ്‌കാരം വെള്ളിയാഴ്ച; മൃതദേഹം നാട്ടകം ഗവ.കോളേജിൽ പൊതുദർശനത്തിന് വയ്ക്കും

കോട്ടയം: കായിക പരിശീലനത്തിനിടെ നാട്ടകം ഗവ.കോളേജിൽ കുഴഞ്ഞു വീണു മരിച്ച വിദ്യാർത്ഥിയുടെ സംസ്‌കാരം ഡിസംബർ 17 വെള്ളിയാഴ്ച നടക്കും. ചിങ്ങവനം ചാന്നാനിക്കാട് കണ്ണംകുളം കവലയ്ക്ക് സമീപം ഇടയാടിപ്പറമ്പിൽ പ്രസാദിന്റെ മകൻ അരവിന്ദ(19)ന്റെ സംസ്‌കാരമാണ് വെള്ളിയാഴ്ച നടക്കുക.

Advertisements

രാവിലെ 9.30ന് മൃതദേഹം നാട്ടകം ഗവ.കോളേജിൽ പൊതുദർശനത്തിന് വയ്ക്കും. മൃതദേഹത്തിൽ സുഹൃത്തുക്കളും, സഹപാഠികളും, അധ്യാപകരും അന്തിമോപചാരം അർപ്പിക്കും. സംസ്‌കാരം ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. ശ്രീരഞ്ജിനിയാണ് മാതാവ്. പാർവ്വതി (ദില്ലി) ഏക സഹോദരിയാണ്.

Hot Topics

Related Articles