കോട്ടയം കുമരകം ചീപ്പുങ്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ചു; കുടവച്ചൂർ സ്വദേശികളായ ദമ്പതിമാർക്ക് ഗുരുതര പരിക്ക്; ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ; വീഡിയോ കാണാം

കുമരകം: ചീപ്പുങ്കലിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതിമാർക്ക് ഗുരുതര പരിക്ക്. കുടവച്ചൂർ സ്വദേശികളായ ദമ്പതിമാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബൈക്ക് യാത്രക്കാരും കുടവച്ചൂർ സ്വദേശികളുമായ ജെസിൻ, സുമി ദമ്പതിമാരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും കുടവച്ചൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ബൈക്ക്. സുമിയുടെ വീട്ടിൽ പോയ ശേഷം ദമ്പതിമാർ സ്വന്തം വീട്ടിലേയ്ക്കു മടങ്ങിപ്പോകുകയായിരുന്നു. ഇതിനിടെ എതിർ ദിശയിൽ നിന്നും എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പൊലീസിനു മൊഴി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇതുവഴി എത്തിയ വാഹനത്തിലാണ് പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. രണ്ടു പേരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. അപകടത്തെ തുടർന്നു പതിനഞ്ച് മിനിറ്റോളം ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. തുടർന്നു ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗതാഗത തടസം നീക്കിയത്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.