കോട്ടയം അകലക്കുന്നത്തെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തു തീർപ്പായി; പുറത്താക്കിയ നാലു വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ ധാരണയായി

കോട്ടയം: വിദ്യാർത്ഥികളെ പുറത്താക്കിയതിനെ തുടർന്നു അകലക്കുന്നം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ നടന്ന സമരം ഒത്തു തീർപ്പായി. മന്ത്രി ആർ.ബിന്ദുവുമായി നടത്തിയ ചർച്ചയിലാണ് വിദ്യാർത്ഥികളെ തിരിച്ചെടുക്കാൻ തീരുമാനമായത്. ഇതേ തുടർന്നാണ് സമരം പിൻവലിക്കാൻ വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചത്.

Advertisements

വിദ്യാർഥികളുടെ മറ്റാവശ്യങ്ങളും അംഗീകരിക്കാമെന്ന് ഉറപ്പു ലഭിച്ചതിനാൽ, കോളജ് ഗേറ്റിനു മുന്നിൽ ആറുദിവസമായി നടത്തിവരുന്ന ഉപരോദം അവസാനിപ്പിച്ചു. പ്രാക്ടിക്കൽ ക്ലാസിൽ മതിയായ ഹാജരില്ലെന്നാരോപിച്ചാണ് ഡയറക്ഷനിലെ ഹരിപ്രസാദ്, സിനിമറ്റോഗ്രഫിയിലെ ബിപിൻ . ഓഡിയോ ഗ്രാഫിയിലെ മഹേഷ്, എഡിറ്റിങ്ങിലെ ബോബി എന്നിവരെ പുറത്താക്കിയത്. മാപ്പ് എഴുതി നൽകിയാൽ തിരിചെടുക്കാമെന്നായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന്റെ നിർദേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ക്ലാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു മാറ്റി സാങ്കേതിക സൗകര്യമില്ലാത്തിടത്തു നടത്തിയതിനാലാണ് തങ്ങൾ ക്ലാസിൽ പങ്കെടുക്കാത്തതെന്നാണ് വിദ്യാർഥികളുടെ വിശദീകരണം. ക്ലാസിൽ തിരിച്ചു കയറണമെങ്കിൽ പണം കെട്ടിവെക്കണമെന്നും ഡയാക്ടർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ 2019 ബാച്ചിലെ 33 വിദ്യർഥികളും ഗേറ്റിനു മുനിൽ ഉപരോധം നടത്തിവരികയായിരുന്നു.
പുറത്താക്കപ്പെട്ട വിദ്യാർഥികളുമായി മന്ത്രി ബിന്ദു നടത്തിയ ചർച്ചയിൽ പണം കെട്ടിവെക്കേണ്ടെന്നും തീരുമാനിച്ചു.

Hot Topics

Related Articles