കോട്ടയം അതിരമ്പുഴയിൽ കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി ; പൈപ്പിൽ തൂങ്ങി കിടന്ന വീട്ടമ്മയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് കയറ്റുവാൻ കാരണമായത് അയൽവാസിയായ യുവാവ്

കോട്ടയം : അതിരമ്പുഴയിൽ കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി. മാന്നാനം സ്വദേശി ലിസി (56) യാണ് അപകടത്തിൽ പെട്ടത്. എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിന് സമീപം ഇതവാട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിലെ കിണറ്റിലാണ് അയൽവാസിയായ ലിസി വീണത്. കിണറിന് ഏകദേശം  50 അടിയോളം താഴ്ച്ചയുണ്ട്.

Advertisements

ഉച്ചയ്ക്ക് 1.55 ഓടെയായിരുന്നു സംഭവം. കിണറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസിയായ അരുണാണ് വീട്ടമ്മയെ കിണറിനുള്ളിലെ  പൈപ്പിൽ പിടിച്ച് തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അരുൺ ബഹളമുണ്ടാക്കിയതോടെ സമീപ വാസികൾ ഓടിക്കൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കോട്ടയം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചു. ഉടൻ തന്നെ സേനാംഗങ്ങൾ സ്ഥലത്തെത്തി.സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ  ഓഫീസർ ടി.എസ് സലീം, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ മനോജ് കുമാർ എന്നിവരാണ് കിണറ്റിലിറങ്ങി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.

Hot Topics

Related Articles