കോട്ടയം: നിർത്താതെ പെയ്യുന്ന മഴയിൽ വീട് തകർന്നു വീണു. പനച്ചിക്കാട് ആയുർവേദാശുപത്രിക്ക് സമീപം കിളിമംഗലം രാധാകൃഷ്ണൻ്റ വീടിൻ്റെ അടുക്കളയിലെ ചിമ്മിനിയും രണ്ട് ഭിത്തിയുമാണ് തകർന്ന് വീണത് ശനിയാഴ്ച വൈകിട്ട് 9.45 നാണ് സംഭവം. അപകട സമയം അടുകളയിൽ ആരും ഉണ്ടായിരുന്നില്ല. ഇരുപത് വർഷം മുമ്പ്
പണി കഴിപ്പിച്ച വീടിൻ്റെ അടുക്കള ദുർബലാവസ്ഥയിലായിരുനെങ്കിലും ഇത്ര വേഗം തകർന്ന് വീഴുമെന്ന് കരുതിയില്ല. വീടിൻ്റെ മറ്റ് ഭാഗങ്ങളും താങ്ങി നിർത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
Advertisements






