തിരുവനന്തപുരം: കാര്യവട്ടത്തെ കളി ഇനി കളത്തിൽ. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. ഹാർദിക്കിനും ഇമ്രാനും വിശ്രമം നൽകിയ ടീം ഇന്ത്യ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഷിംങ് ടൺ സുന്ദറാണ് ടീമിൽ ഇടം നേടിയ മറ്റൊരു ബാറ്റർ. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരത്ത് തിരികെ എത്തിയ ക്രിക്കറ്റ് മത്സരത്തിന് പക്ഷേ കാണികളിൽ നിന്നും തണുപ്പൻ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പകുതിയിൽ താഴെ കാണികൾ മാത്രമാണ് നിലവിൽ ഗ്രൗണ്ടിനുള്ളത്.
ടോസ് നേടിയ ഇന്ത്യ അവസാന മത്സരത്തിൽ ബാറ്റിംങ് തന്നെ തിരഞ്ഞെടുത്തത് കാണികൾക്ക് ആവേശമായി. പകുതിയിൽ താഴെ കാണികൾ മാത്രമാണ് ഉള്ളതെങ്കിലും സൂര്യകുമാർ അടക്കമുള്ള ഇന്ത്യൻ നിരയുടെ ബാറ്റിംങ് ആസ്വദിക്കാമെന്ന ആവേശത്തിലാണ് ടീം ഇന്ത്യയുടെ ആരാധകർ. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും തന്നെ ഓപ്പൺ ചെയ്യും.