ദൈവത്തിന് സ്തുതിയെന്ന് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ; നിർഭാഗ്യകരമായ വിധിയെന്ന് എസ്.പി ഹരിശങ്കർ ; വിധിക്ക് പിന്നാലെയുള്ള പ്രതികരണങ്ങൾ ഇങ്ങനെ

കോട്ടയം : വിവാദ കേസിൽ കുറ്റവിമുക്തനായ ശേഷം മാധ്യമങ്ങളോട് ഒറ്റവാക്കിൽ പ്രതികരിച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ . മാധ്യമങ്ങളോട് കൂടുതൽ വിശദമായ പ്രതികരിക്കുവാൻ ബിഷപ്പ് തയ്യാറായില്ല. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിധി കേൾക്കുവാൻ തടിച്ചു കൂടിയ വിശ്വാസികളുടെ സ്നേഹ പ്രകടനത്തോടെയാണ് ബിഷപ്പ് കോടതിയിൽ നിന്ന് പുറത്തേക്കെത്തിയത്.

Advertisements

അതേ സമയം വളരെ നിർഭാഗ്യകരമായ വിധിയായിരുന്നു. ഇത് എന്ന് എസ് പി ഹരിശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ജിതേഷ് ജെ.ബാബുവിന്റെയും, അന്വേഷണത്തിന് നേതൃത്വം നൽകിയ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചാണ് അന്തിമ കുറ്റപത്രം തയ്യാറാക്കിയത്. വൈക്കം ഡിവൈ.എസ്.പി കെ.സുബാഷ്, എസ്.ഐ എം.പി.മോഹൻദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സി.ഐമാരായ പി.വി മനോജ് കുമാർ, കെ.എസ്.ജയൻ, സിവിൽ പോലീസ് ഓഫീസർ പി.വി.അനിൽകുമാർ, വനിത പോലീസ് ഓഫീസർ കെ.ജി.ശ്രീജ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തീകരിച്ചത്.

അഞ്ച് വാല്യങ്ങളിലായി മൊഴികളും രേഖകളും ഉൾപ്പെടെ 2000 പേജുകൾ വരുന്ന കുറ്റപത്രമാണ് കോടതിയിൽ ഹാജരാക്കിയിരുന്നത്.

Hot Topics

Related Articles