കോട്ടയം: രാജ്യത്തെ ആകമാനം നടുക്കിയ ഊട്ടി കൂനുരിൽ ഉണ്ടായ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ വീരമൃത്യു വരിച്ച എല്ലാ സൈനിക ഉദ്യോഗസ്ഥർക്കും ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ബിജെപി കോട്ടയം ജില്ലാ ഓഫീസിൽ കൂടിയ സ്മൃതി അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജി.ലിജിൻ ലാൽ വീരമൃത്യു വരിച്ച സൈനികർക്ക് അഭിവാദ്യം നേർന്നുകൊണ്ട് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ശ്രദ്ധാഞ്ജലി യിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് , ജില്ലാ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ലയിലെ മണ്ഡലം പ്രസിഡന്റിന്റെ മാർ എന്നിവർ അനുസ്മരണം നടത്തി
ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി വീര സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു
Advertisements