കോട്ടയം ജില്ലയിൽ ബിജെപി സ്ഥാപന ദിനം ബൂത്തുകളിൽ പതാക ഉയർത്തി

കോട്ടയം: ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ഓഫീസിന് മുമ്പിൽ ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പതാക ഉയർത്തി. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു.

Advertisements

നേതാക്കളായ എം.ബി.രാജഗോപാൽ, തോമസ് ജോൺ, പി.ജി.ബിജുകുമാർ, എസ്.രതീഷ്, കെ.പി.ഭുവനേഷ്, എം.ആർ.അനിൽ കുമാർ, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, ലാൽ കൃഷ്ണ, എം.സുനിൽ, അരുൺ മൂലടം, കെ.ശങ്കരൻ, സുമേഷ്, ഉണ്ണി വടവാതൂർ എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാടപ്പള്ളി: ബിജെപി സ്ഥാപന ദിനത്തോട് അനുബന്ധിച്ച് മാടപ്പള്ളി മണ്ഡലം കമ്മിറ്റിയിലെ എല്ലാ ബൂത്തുകളിലും പതാക ഉയർത്തി. മണ്ഡല തല ഉദ്ഘാടനം മദ്ധ്യമേഖല ട്രഷറർ പി.ഡി.രവീന്ദ്രൻ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.വി.വിനയകുമാർ അദ്ധ്യക്ഷനായി. നേതാക്കളായ ബി.ആർ.മഞ്ജീഷ്, ബിജു മങ്ങാട്ടുമഠം, മോഹൻദാസ്, അശോകൻ, കിരൺ, അജീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

മണർകാട്: ബിജെപി മണർകാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവുംപടിയിൽ അയർകുന്നം മണ്ഡലം സെക്രട്ടറി ബിനു എബ്രഹാം പതാക ഉയർത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി രതീഷ് പാറയിൽ, പ്രസിഡന്റ് രഘു കുമാർ, ആർഎസ്എസ് ശാഖ കാര്യവാഹ് വിജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ്കുമാർ, മണ്ഡലം അംഗം ശ്രീകുമാർ പുത്തൻമഠം, കണ്ണൻ എന്നിവർ നേതൃത്വം നൽകി

മറ്റക്കര: ബിജെപി അകലക്കുന്നം പഞ്ചായത്ത് കമ്മിറ്റി ഓഫിസിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കണ്ണൻ, എം.പി.ബാബു, ബൂത്ത് സെക്രട്ടറി മോഹൻദാസ്. തുടങ്ങിയവർ പങ്കെടുത്തു.
ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശേരി മണ്ഡലം കമ്മമറ്റി ഓഫീസിനു മുമ്പിൽ മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത് പതാക ഉയർത്തി. മധ്യമേഖലാ വൈസ് പ്രസിഡന്റ് എൻ.പി.കൃഷ്ണകുമാർ, സംസ്ഥാന കൗൺസിലംഗ് അംഗം പി.പി ധീര സിംഹൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.കെ സുനിൽ, അഡ്വ. സുഭാഷ് കോയിക്കൽ, കമ്മറ്റിയംഗങ്ങളായ സി.ആർ രാധാകൃഷ്ണൻ, സുമഷ് പി.കെ.സി, ടൗൺ വെസ്റ്റ് പ്രസിഡന്റ സുരേന്ദ്രൻ പിള്ള എന്നവർ പങ്കെടുത്തു. മണ്ഡലത്തിലെ 88 ബൂത്തുകളിൽ ബൂത്ത് പ്രസിഡന്റ്, കൺവീനർമാർ, ബൂത്ത് ഇൻ ചാർജുമാർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.

തുരുത്തി: ബിജെപി വാഴപ്പള്ളി വെസ്റ്റ് മേഖലയിലെ എല്ലാ ബൂത്തുകളിലും വിവിധ നേതാക്കൾ പതാക ഉയർത്തി. ഏരിയതല ഉദ്ഘാടനം തുരുത്തി പുന്നമൂട് ജംഗ്ഷനിൽ മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ.മഞ്ജീഷ് നടത്തി. മേഖലാ പ്രസിഡന്റ് രാജു തുരുത്തി അദ്ധ്യക്ഷനായി. നേതാക്കളായ ബിജു മങ്ങാട്ടുമഠം, ശ്രീരേഖ.ആർ, സൂരജ് ആർ, മിഥുൻ മംഗൾ, രാഹുൽ പ്രേംജി, രാജീവ് കൃഷ്ണൻ, അശോകൻ, അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles