കോട്ടയം: ജില്ലയിലെ 18 മണ്ഡലങ്ങളിലും ബിജെപിയ്ക്കു ഭാരവാഹികളായി. എല്ലാ മണ്ഡലങ്ങളിലും പ്രസിഡന്റുമാരെ പ്രഖ്യാപിച്ച് പുതിയ മുഖമാണ് ബി.ജെ.പിയ്ക്കു ലഭിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിൽ പുതിയ ഉണർവോടെ ബി.ജെ.പി പ്രവർത്തനം സജീവമാക്കും.
പി.ആർ സുഭാഷ് (വൈക്കം), പി.സി ബിനീഷ് കുമാർ (തലയോലപ്പറമ്പ്), കെ.ടി ഗിരീഷ്‌കുമാർ (കടുത്തുരുത്തി), പി.സി രാജേഷ് (കുറവിലങ്ങാട്), മഹേഷ് രാഘവൻ (ഏറ്റുമാനൂർ), ആന്റണി അറയിൽ (കുമരകം), സരീഷ് കുമാർ (ഭരണങ്ങാനം), സുധീഷ് നെല്ലിക്കൽ (പാലാ), റോയി ചാക്കോ (മുണ്ടക്കയം), അഡ്വ.പി.രാജേഷ്‌കുമാർ (പൂഞ്ഞാർ), കെ.വി നാരായണൻ (കാഞ്ഞിരപ്പള്ളി), റി.ബി ബിനു (വാഴൂർ), മഞ്ജു പ്രദീപ് (അയർക്കുന്നം), ടി.കെ ശ്രീകാന്ത് (പുതുപ്പള്ളി), ടി.ആർ അനിൽകുമാർ (കോട്ടയം), കെ.ജി ജയകൃഷ്ണൻ (പനച്ചിക്കാട്), രതീഷ് ചെങ്കിലത്ത് (ചങ്ങനാശേരി), വി.വി വിനയകുമാർ (മാടപ്പള്ളി) എന്നിവരാണ് മണ്ഡലം പ്രസിഡന്റുമാർ.