ബൈപാസ്​ നിർമാണം: കുഴിയെടുക്കുന്നതിനിടെ കുടിവെള്ള പൈപ്പ്​പൊട്ടി ജലവിതരണം താറുമാറായി; ആലപ്പുഴയിൽ കുടിവെള്ള വിതരണം മുടങ്ങിയേക്കും

ആലപ്പുഴ: സമാന്തര ബൈപാസ്​ നിർമാണത്തിന്​ കുഴിയെടുക്കുന്നതിനിടെ പൈപ്പ്​പൊട്ടി. നഗരത്തിൽ കുടിവെള്ളവിതരണം താറുമാറായി. ശനിയാഴ്ച ഉച്ചക്ക്​ റെയിൽവേ സ്​റ്റേഷൻ വാർഡിൽ ഇ.എസ്​.ഐ ആശുപത്രിക്ക്​ പടിഞ്ഞാറുഭാഗത്ത്​ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്​ കുഴിയെടുത്തപ്പോഴാണ്​ പൈപ്പ് ​​പൊട്ടിയത്​. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി സമാന്തര ബൈപാസിന്‍റെ തൂണുകൾ നിർമിക്കുന്നതിനായുള്ള​ ​പൈലിങ്​ ജോലികളാണ്​ പുരോഗമിക്കുന്നത്​. 

Advertisements

ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നഗരത്തിലേക്ക്​​ എത്തുന്ന ​പൈപ്പ്​​ ​ലൈൻ പൊട്ടി ജലംപാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നും അവധിദിനത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഫോൺപോലും എടുക്കുന്നില്ലെന്നാണ്​ പ്രദേശവാസികളുടെ പരാതി. ബൈപാസ്​ നിർമാണത്തി​ന്‍റെ ഭാഗമായി ചെറുതും വലുതമായ നിരവധി പൈപ്പുകൾ​ പൊട്ടിയിട്ടുണ്ടെന്ന്​ ​വാർഡ്​ കൗൺസിൽ പ്രഭ ശശികുമാർ പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊട്ടുന്ന പൈപ്പ്​ നന്നാക്കുന്നതിനെ​ചൊല്ലി ദേശീയപാതവിഭാഗവും വാട്ടർ അതോറിറ്റി അധികൃതരും തമ്മിലുള്ള തർക്കവും പതിവാണ്​. വാട്ടർ അതോറിറ്റി പരിശോധനക്കെത്തുമ്പോൾ എൻ.എച്ച്​ അധികൃതർ നന്നാക്കാമെന്ന്​ ഉറപ്പുനൽകി മടക്കി അയക്കും. പിന്നീട്​ തോന്നിയപോലെയാണ്​ കാര്യങ്ങൾ നടത്തുന്നത്​. പൊട്ടുന്ന ചെറിയ ​പൈപ്പുകൾ നിർമാണതൊഴിലാളികൾ മണ്ണിട്ട്​ മൂടുകയാണെന്നും ഇവർ ആരോപിച്ചു. 

മുൻകരുതലും സുരക്ഷയുമില്ലാതെ മണ്ണെടുക്കുന്നതാണ്​ പലപ്പോഴും പൈപ്പുപൊട്ടാൻ കാരണം. രണ്ടുമാസം മുമ്പ്​ നിർമാണത്തിനിടെ മണ്ണിടിഞ്ഞ്​ വീണ്​ അന്തർസംസ്ഥാന തൊഴിലാഴിയും ഝാർഖണ്ഡ്​ സ്വദേശിയുമായ രാജ്​കുമാർ ശർമ (22) മരിച്ചിരുന്നു.

Hot Topics

Related Articles