കോട്ടയം: പതിനാറിച്ചിറയിൽ ഓട്ടോറിക്ഷയ്ക്കു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു. പതിനാറിൽച്ചിറയിലെ കടവിലായിരുന്നു സംഭവം. കോട്ടയം നഗരത്തിലേയ്ക്കു പോകുന്നതിനായി വീട്ടിൽ നിന്നും പുറത്തേയ്ക്കിറക്കിയതായിരുന്നു കാർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയ്ക്കു സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ തോട്ടിലേയ്ക്കു വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ രക്ഷപെടുത്തി. ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകട വിവരം അറിഞ്ഞ് കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറോടിച്ചിരുന്ന പെൺകുട്ടിയ്ക്കു അടുത്തിടെ മാത്രമാണ് ലൈസൻസ് ലഭിച്ചത്. കുട്ടി കാറുമായി റോഡിലേയ്ക്ക് ഇറങ്ങിയതിനിടെ എതിർദിശയിൽ നിന്നും ഓട്ടോറിക്ഷ എത്തുകയായിരുന്നു. ഈ സമയം റോഡരികിലേയ്ക്ക്് ഒതുക്കിയ കാറിന്റെ ബ്രേക്കിന് പകരം ആക്‌സിലേട്ടർ അമർത്തിയതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അപകടം കണ്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്ന യുവാക്കളാണ് കാറിനുള്ളിലുണ്ടായിരുന്നവരെ തോട്ടിൽ നിന്നും രക്ഷിച്ചത്. അപകടത്തിൽപ്പെട്ട ആരുടെയും പരിക്ക് സാരമുള്ളതല്ല.