ചങ്ങനാശേരിയിൽ രാത്രിയിൽ രണ്ട് അപകടം; എസ്.ബി കോളേജിനു മുന്നിലും പള്ളാത്തറയിലുമായി ഉണ്ടായ അപകടങ്ങളിൽ ഒരാൾ മരിച്ചു; മൂന്നു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ബുള്ളറ്റും ഡ്യൂക്ക് ബൈക്കും

ചങ്ങനാശേരിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: എം.സി റോഡിൽ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലും പള്ളാത്തറയിലുമായുണ്ടായ രണ്ട് അപകടങ്ങളിൽ ഒരാൾ മരിച്ചു. മൂന്നു യുവാക്കൾക്ക് പരിക്ക്. ബുള്ളറ്റും ഡ്യൂക്കുമാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്. ചങ്ങനാശേരി പുഴവാത് ഹിദായത്ത് നഗറിൽ ഷാനവാസാണ് (28) എസ്.ബി കോളേജിനു സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. വാഴപ്പള്ളി വാഴപ്പള്ളിയിൽ വീട്ടിൽ രുദ്രാക്ഷ് (20), വാഴപ്പള്ളി ഉള്ളാഹിയിൽ അലക്‌സ് (26) എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

വെള്ളിയാഴ്ച രാത്രി 10.30 ഓടെ എം.സി റോഡിൽ എസ്.ബി കോളജിനു സമീപമായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും മതുമൂല ഭാഗത്തേയ്ക്കു പോകുകയായിരുന്നു യുവാക്കൾ. ഈ സമയം ഇവർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു മൂന്നു പേരും റോഡിൽ മിനിറ്റുകളോളം വീണു കിടന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിക്കേറ്റവരെ ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു. ഇതേ സമയം പാലാത്ര ബൈപ്പാസിനു സമീപമുണ്ടായ മറ്റൊരു അപകടത്തിൽ രണ്ടു യുവാക്കൾക്കു പരിക്കേറ്റിട്ടുണ്ട്. ഇവിടെ ബുള്ളറ്റും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Hot Topics

Related Articles