കുട്ടികളുടെ ലൈബ്രറിയുടെ 50 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്ത് ജവഹർ ബാലഭവൻ പ്രവർത്തിപ്പിക്കണം: ജവഹർ ബാലഭവൻ സംരക്ഷണ സമിതി.

കോട്ടയം: മുതൽ മെയ് 11 വരെ 38 ദിവസം ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജവഹർ ബാലഭവൻ അധ്യാപകർ നടത്തിവന്നിരുന്ന സമരം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സി പി എം ജില്ലാ സെക്രട്ടറി എ വി റസ്സൽ എന്നിവരുടെ സാന്നിധ്യത്തിൽ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടത്തിയ ചർച്ചയിൽ ഉപാധികളോടെ അവസാനിപ്പിച്ചു. ജവഹർ ബാലഭവന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കുട്ടികളുടെ ലൈബ്രറി പ്രവർത്തിക്കുന്ന ഒരേക്കർ 13 സെന്റ് സ്ഥലത്തുനിന്ന് 50 സെന്റ് സ്ഥലം ജവഹർ ബാലഭവന് വിട്ട് നൽകുകയാൽ ഉടൻ ഫണ്ട് അനുവദിച്ചു ആറു മാസത്തിനുള്ളിൽ പണിതീർത്ത് ജവഹർ ബാലഭവൻ ജില്ലാ ആസ്ഥാനം പണി പൂർത്തിയാക്കി തുറന്നുകൊടുക്കാൻ തയ്യാറാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പബ്ലിക് ലൈബ്രറി പ്രസിഡണ്ടിനോട് ഒത്തു തീർപ്പു ചർച്ചയിൽ ആവശ്യപ്പെട്ടു. ജവഹർ ബാലഭവൻ നടത്തിപ്പിന് മതിയായ ഫണ്ട് ഇപ്പോൾ തന്നെ ഉണ്ടെന്നും ഈ വർഷം തന്നെ 9 ജില്ലകളിൽ കൂടി ജവഹർ ബാലഭവൻ കെട്ടിടം പണി പൂർത്തീകരിച് പ്രവർത്തിക്കാൻ അനുമതി നൽകിയതായി മന്ത്രി പറഞ്ഞു. എത്രയുംവേഗം ഭൂമി വിട്ടുനൽകാൻ പബ്ലിക് ലൈബ്രറി ഭാരവാഹികൾ തയ്യാറാകണമെന്ന് മന്ത്രി ഓർമിപ്പിച്ചു.

Advertisements

‘ കുട്ടികളുടെ ലൈബ്രറിയുടെ 50 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തു ജവഹർ പ്രവർത്തിക്കണം ‘അഡ്വ.കെ സുരേഷ് കുറുപ്പ് എം പി ആയിരുന്നപ്പോൾ എം പി ഫണ്ട് ഉപയോഗിച്ച് ഓഡിറ്റോറിയം നിർമ്മിക്കുകയും വിവിധ ഘട്ടങ്ങളിൽ സർക്കാരും സർക്കാർ ഇതര ഫണ്ടും ഉപയോഗിച്ചാണ് ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറിയുടെയും ട്രാഫിക് ട്രെയിനിങ് പാർക്കിന്റെയും അറ്റകുറ്റപ്പണികൾ നടത്തി വന്നിരുന്നതും. അതുകൊണ്ടുതന്നെ പബ്ലിക് ലൈബ്രറിയുടെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ലൈബ്രറി സ്ഥലം ജവഹർ ബലാഭവൻ കലാ സംസ്‌ക്കാരിക കേന്ദ്രം നിർമ്മിക്കാൻ സർക്കാറിന് കൂടി അവകാശപ്പെട്ടതാണ്. അതുകൊണ്ട് സർക്കാറിന്റെ നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 50 വർഷം പിന്നിടുന്ന ജവഹർ ബലഭവൻ തുടർന്നും നിലനിർത്താൻ മാതൃകാപരമായി സംസ്‌കാരിക വകുപ്പ് ഇതിൽ ഇടപെടണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജവഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി നെയിം ബോർഡുകളും പരസ്യബോർഡുകളും സ്ഥാപിച്ചു 18 മാസക്കാലം പബ്ലിക് ലൈബ്രറിയുടെ അഞ്ച് പ്രതിനിധികളും ജവഹർ ബാലഭവന്റെ സർക്കാർ നോമിനികളും ആയിട്ടുള്ള അഞ്ചുപേരും ചേർന്ന് ബാലഭവൻ മുൻപ് നടത്തിവന്ന രീതിയിൽ തുടർ പ്രവർത്തനങ്ങൾ നടത്തണമെന്ന് തീരുമാനിച്ചു.

ജവഹർ ബാലഭവന്റെ മുന്നിൽ സമരത്തിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരെയും ജൂൺ ഒന്നാം തീയതി മുതൽ സർക്കാരിന്റെ സേവന-വേതന വ്യവസ്ഥകളിൽ തുടരാൻ തീരുമാനിച്ചു.
അകാരണമായി പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുന്നതിന് തീരുമാനമായില്ല ചർച്ചകൾ തുടരും.
ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പള കുടിശ്ശികയും 1986 മുതൽ ജവഹർ ബാലഭവൻ മാനേജ്‌മെന്റ് നൽകേണ്ട ശമ്പളത്തിന് ബാക്കി ലഭിക്കാനുള്ള 20 ശതമാനവും നിലവിലുള്ളവർക്കും പിരിഞ്ഞുപോയ മുഴുവൻ അധ്യാപകർക്കും സമയബന്ധിതമായി നൽകാനും തീരുമാനിച്ചു.

പുതിയ അദ്ധ്യാപകരെ നിയമിക്കുമ്പോൾ സർക്കാർ ബാലഭവൻ അധ്യാപക നിയമനങ്ങൾക്ക് തയ്യാറാക്കിയിട്ടുള്ള സർവീസ് റൂളിനും വിധേയമായി മാത്രമേ നടത്താൻ പാടുള്ളൂ. വെക്കേഷൻ ക്ലാസ്സിനു വേണ്ടി നിയമിച്ചിട്ടുള്ള മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടു സർക്കാർ മാനദണ്ഡം പാലിച്ചു മുഴുവൻ മാനേജ്‌മെന്റ് ചേർന്ന് നടത്തണം. തൽക്കാലികമായി പബ്ലിക് ലൈബ്രറി ഭരണാധികാരികൾ നിയമിച്ചിട്ടുള്ള അധ്യാപകരായ പലർക്കും മതിയായ യോഗ്യതയില്ലാത്തവരും യൂണിവേഴ്‌സിറ്റികൾ ഡീബാർ ചെയ്തിട്ടുള്ളവരാണ്. സുതാര്യത ഉറപ്പു വരുത്താൻ പത്തുപേരടങ്ങുന്ന മാനേജിങ് കമ്മിറ്റി തയ്യാറാകണം.

ജവഹർ ബാലഭവൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന അധ്യാപക സമരത്തിന്റെ ഒത്തുതീർപ്പ് ചർച്ചകളിൽ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എബ്രഹാം ഇട്ടിച്ചെറിയ, അഡ്വ. കെ അനിൽകുമാർ, ജവഹർ ബാലഭവൻ ചെയർമാൻ ടി ശശികുമാർ, ഗവൺമെന്റ് നോമിനികൾ ആയിട്ടുള്ള അഡ്വ. മഹേഷ് ചന്ദ്രൻ, ബി ആനന്ദക്കുട്ടൻ, ഏലിയാമ്മ കോര, ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, പി കെ ഹരിദാസ് എന്നിവർ പങ്കെടുത്തു.
പത്രസമ്മേളനത്തിൽ ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, പ്രസിഡണ്ട് എസ് ജയകൃഷ്ണൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, പി കെ ഹരിദാസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles