കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവഞ്ചൂർ സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. കുട്ടികളുമായി കേക്കും മധുരവും പങ്കുവെച്ചും ക്രിസ്മസ് സന്ദേശം നൽകിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
തുടർന്ന് കുട്ടികളുടെ കരോൾ ഗാനമുൾപ്പെടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ക്രിസ്മസ് ആഘോഷം ഇവിടെ സംഘടിപ്പിപ്പിക്കുന്നത്.
കേന്ദ്ര നൈപുണ്യ വികസനമന്ത്രാലയത്തിന്റെ ജൻ ശിക്ഷൺ സൻസ്ഥാൻ മുഖേന വിവിധ നൈപുണ്യ വികസന കോഴ്സുകളിൽ പരിശീലനം നേടിയ ഹോമിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കളക്ടർ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ബേബി, വാർഡംഗം കെ.സി. ഐപ്പ്, ശിശുക്ഷേമ സമിതി ചെയർപേഴ്സൺ പി.എൻ. ഗീതമ്മ, ജുവനൈൽ ജസ്റ്റിസ് ബോർഡംഗങ്ങളായ അഡ്വ. സിന്ധു മാത്യു, സാമൂഹിക പ്രവർത്തക സോഫി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ്. മല്ലിക, ചിൽഡ്രൺസ് ഹോം സൂപ്രണ്ട് എൻ.ഡി. മഹേശൻ, ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ജയ ശ്രീകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ മിനി ജോൺ എന്നിവർ പങ്കെടുത്തു.