കോട്ടയം ചാന്നാനിക്കാട് ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ കൊലപാതക ശ്രമം ; ഓട്ടം വിളിക്കാനെന്ന വ്യാജേന വണ്ടിയിൽ കയറിയവർ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം മുളക്പൊടി വിതറി

ചിങ്ങവനം : ചാന്നാനിക്കാട് ഓട്ടോറിക്ഷാ
ഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചും മുളക് പൊടി വിതറിയും കൊലപ്പെടുത്തുവാൻ ശ്രമം. വെള്ളിയാഴ്ച രാത്രി ഒൻപതരയോടു കൂടി ചാന്നാനിക്കാട് ചൂരവടിക്കടവിലാണ് സംഭവം. ചിങ്ങവനം സ്വദേശി തെക്കേമഠത്തിൽ റെജി സ്റ്റീഫൻ (54) നേരെയാണ് ആക്രമണം ഉണ്ടായത്.

Advertisements

ചിങ്ങവനത്ത് നിന്നും പരുത്തുംപാറക്കവലയിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രണ്ടു യുവാക്കൾ റെജിയെ ഓട്ടം വിളിക്കുകയായിരുന്നു. സദനം കവലയിലെത്തിയപ്പോൾ കത്തോലിക്കാ പള്ളി ഭാഗത്തേക്കാണ് പോകേണ്ടതെന്നു പറഞ്ഞു. ചൂരവടിക്കടവിനക്കരെ ഒറ്റത്തൈയ്ക്കൽ ഹോളോ ബ്രിക്സിനു മുൻവശത്തെത്തിയപ്പോൾ ഇവർ ഓട്ടോ നിർത്താനാവശ്യപ്പെട്ടു. രണ്ടു പേരും വാഹനത്തിൽ നിന്നിറങ്ങിയതും ഒരാൾ മുളക് സ്പ്രേ മുഖത്തേക്ക് ചീറ്റിക്കുകയും മറ്റേയാൾ മുളക് പൊടി കണ്ണിലേക്കും മുഖത്തേക്കും വിതറുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ഒരാൾ പോക്കറ്റിൽ കയറി പിടിക്കുകയും ഈ സമയം കുര്യൻ പറമ്പ് ഭാഗത്തു നിന്നും വന്ന ബൈക്കിന്റെ ലൈറ്റ് കണ്ട് രണ്ടു പേരും ഓടി രക്ഷപെടുകയുമായിരുന്നു. കുറച്ചു ദൂരം ഓടിയ ശേഷം ഇവർ ഓട്ടോ റിക്ഷയെ പിൻതുടർന്നു വന്ന ബൈക്കിൽ കയറി രക്ഷപെട്ടു. ദേഹമാസകലം മുളക് പൊടി വീണ ഓട്ടോ ഡ്രൈവറെ
നാട്ടുകാർ പിന്നീട് തൊട്ടടുത്ത വീട്ടിലെത്തിച്ച് വെള്ളമൊഴിച്ച് കഴുകി രക്ഷപെടുത്തി. ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുപത് വയസിനു താഴെ പ്രായം തോന്നിക്കുന്നവരാണ് രണ്ടുപേരുമെന്ന് റെജി പോലീസിനോട് പറഞ്ഞു.

Hot Topics

Related Articles