കോട്ടയം: ചുങ്കം വാരിശേരിയിൽ നിയന്ത്രണം നഷ്ടമായ പെട്ടി ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ചുങ്കം – വാരിശേരി ഭാഗങ്ങളിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന ഓട്ടോറിക്ഷയാണ് തലകീഴായി മറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു അപകടം. പ്രദേശത്ത് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇതേ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഗ്യാസ് സിലിണ്ടറുകൾ വണ്ടിയ്ക്കുള്ളിലുണ്ടായിരുന്നത് അപകട ഭീഷണി ഉയർത്തി. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്.
Advertisements