പ്രചോദിത വനിതാ സാഹിത്യ ശില്പശാലയ്ക്ക്
കോട്ടയം സിഎംഎസ്  കോളജ് ഗ്രേറ്റ് ഹാളിൽ തുടക്കമായി

കോട്ടയം:  പ്രചോദിത വനിതാ സാഹിത്യ ശില്പശാലയ്ക്ക് കോട്ടയം സിഎംഎസ്  കോളജ് ഗ്രേറ്റ് ഹാളിൽ തുടക്കമായി. ഇന്നും ശനി ഞായർ ദിവസങ്ങളിൽ നടക്കുന്ന  വനിതാ സാഹിത്യ ശില്പശാല സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി  ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍  സി എം എസ്  കോളജ് പ്രിന്‍സിപ്പൽ ഡോ  വർഗീസ് സി ജോഷ്വാ അധ്യക്ഷത വഹിച്ചു.

Advertisements

സാഹിത്യ കാരി  ശ്രീകുമാരി രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപറേഷൻ  ചെയർപേഴ്സൺ ലതികാ സുഭാഷ്, അക്ഷരസ്ത്രീ  പ്രസിഡന്‍റ് ഡോ ആനിയമ്മ  ജോസഫ്, കോട്ടയം സി എം എസ് കോളജ് വിമൻസ് സ്റ്റഡീസ് സെൻ്റർ ഡയറക്ടർ ഡോ. സുമി മേരി തോമസ് ,  പ്രചോദിത മാനേജിംഗ് ഡയറക്ടര്‍ ഗീതാ ബക്ഷി, എക്സിക്യൂട്ടീവ് ഡയറക്ടർ രേഖാ ബിറ്റ,  അരുണിമ ജയകുമാര്‍  എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാളെ ഉച്ചകഴിഞ്ഞു മൂന്നിനു   നടക്കുന്ന സമാ‌പന സമ്മേളനത്തിൽ സാഹിത്യകാരിയും നിരൂപകയുമായ എസ്. ശാരദക്കുട്ടി മുഖ്യാതിഥിയാകും. മാധ്യമ പ്രവര്‍ത്തകയായ എഴുത്തുകാരി കെ എ ബീന , മാധ്യമ പ്രവർത്തകയും കലാ-സാഹിത്യ പ്രവർത്തകയുമായ മീര കൃഷ്ണൻകുട്ടി എന്നിവര്‍  പ്രസംഗിക്കും.

ഈ ദിദ്വിന ശില്പശാലയില്‍  സ്പോർട്സ് എഴുതുമ്പോൾ -സനിൽ പി തോമസ്  (മാധ്യമ പ്രവർത്തകൻ, സ്പോർട്സ് വിദഗ്ദൻ ), കഥയിൽ നിന്നും തിരക്കഥയിലേക്ക് -കെ.ഹരികൃഷ്ണൻ (തിരക്കഥാകൃത്ത് ,മലയാള മനോരമ ലീഡർ റൈറ്റർ) , ഭാഷ,വിഷയപരിസരം ,എഡിറ്റിംഗ് -എം എസ് ദിലീപ് ( എഡിറ്റർ ഇൻ ചാർജ്, മനോരമ വീക്കിലി ),  യാത്ര എഴുത്ത് -അജിത് എബ്രഹാം (അസിസ്റ്റൻ്റ് എഡിറ്റർ മനോരമ ട്രാവലര്‍ ), നാടകം -മാല കാലാക്കല്‍, സാഹിത്യവും ഭാഷാനിര്‍മിതിയുടെ രാഷ്ട്രീയവും – കൃപ അനില്‍ കുമാർ ( സ്വതന്ത്ര ഗവേഷക) , എന്നീ വിവിധ വിഷയങ്ങളില്‍  പ്രമുഖര്‍ പരിശീലനം നല്‍കും.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോ,  കോട്ടയം സി എം എസ്  കോളജ്  വിമൻസ് സ്റ്റഡീസ് സെൻ്റർ,   അക്ഷരസ്‌ത്രീ ദി ലിറ്റററി വുമൺ എന്നിവയുടെ സഹകരണത്തോടെ പ്രചോദിതഃ ചാരിറ്റബിൾ ട്രസ്റ്റാണ് ശില്പശാല സംഘടിപ്പിക്കുന്നത്.  ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റൂം സാഹിത്യ പരിശീലന ക്‌ളാസിൽ പ്രവേശനവും ലഭിക്കും .

കോട്ടയം  കേന്ദ്ര ഗവർമെൻ്റ്  ഫീൽഡ് ഔട്ട് റിച്ച്  ബ്യൂറോ  അസിസ്റ്റന്റ്  ഡയറക്ടർ സുധ എസ് നമ്പൂതിരി,   പ്രചോദിത  , ഡയറക്ടര്‍ എസ്. രാരിമ  എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും.

വിശദവിവരങ്ങൾക്ക്  +918606125477 എന്ന നമ്പറിൽ വിളിക്കുക

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.