കൊല്ലാട് : കോൺഗ്രസ്സ് കോട്ടയം നിയാേജകമണ്ഡലം മണ്ഡലം മെംമ്പർഷിപ്പ് ക്യാമ്പയിൻ തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്യാതന്ത്ര്യ സമര സേനാനിയായ കൈതയിൽ റവ.കെസി ചാക്കോ ശാസ്ത്രിക്ക് നൽകി ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് കോൺഗ്രസ്സിനെ ഒന്നാമത്തെ പാർട്ടി ആക്കി മാറ്റുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ പറഞ്ഞൂ.
ഈസ്റ്റ് ബോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എസ്.രാജീവിന്റെ അദ്ധ്യക്ഷതയിൽ കൂടി. പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ, ജില്ലാ പഞ്ചായത്തംഗം പികെ വൈശാഖ്, ബോക്ക് പഞ്ചായത്തംഗം സിബി ജോൺ, മണ്ഡലം പ്രസിഡന്റ് ജയൻ ബി മഠം, ബൂത്ത് പ്രസിഡന്റ് ഹരീഷ്, ജനപ്രതിനിധികളായ അനിൽ കുമാർ, മിനി ഇട്ടിക്കുഞ്ഞ്, ജയന്തി ബിജു തുടങ്ങിയവർ സംസാരിച്ചു