കോവിഡ് ധനഹായം ; തിങ്കളാഴ്ച ലഭിച്ചത് 56 അപേക്ഷകൾ ; താലൂക്കുകളിൽ പ്രത്യേക ക്യാമ്പ് ഇന്നു കൂടി ; ജില്ലയിൽ ആകെ 405 അപേക്ഷകൾ ലഭിച്ചു

കോട്ടയം: ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിക്കാൻ താലൂക്ക് ഓഫീസുകളിൽ ഇന്ന് (ഡിസംബർ 21) കൂടി ക്യാമ്പ് നടത്തും. ജില്ലയിൽ 405 പേരാണ് ഇതുവരെ അപേക്ഷ നൽകിയിട്ടുള്ളത്. ഇന്നലെ (ഡിസംബർ 20) 56 പേർ കൂടി അപേക്ഷ നൽകി.

Advertisements

ജില്ലയിൽ ഇതുവരെ 1520 കോവിഡ് മരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കോവിഡ് ബാധിച്ച് മരിച്ചതിന്റെ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ആധാർ, റേഷൻ കാർഡ്, ബന്ധം തെളിയിക്കുന്ന രേഖ, അവകാശിയുടെ ബാങ്ക് അക്കൗണ്ട് രേഖ എന്നിവ സഹിതം അപേക്ഷിക്കാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

relief.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷ നൽകാം. ധനസഹായത്തിന് അർഹരായ തങ്ങളുടെ വാർഡിലെ ഗുണഭോക്താക്കളെക്കൊണ്ട് ഓൺലൈനായി അപേക്ഷ നൽകിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ മുൻകൈ എടുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.