മതരാഷ്‌ട്രത്തിന്‌ തറക്കില്ലിട്ടത്‌ പ്രധാനമന്ത്രി : സുനിൽ പി ഇളയിടം

കോട്ടയം : മതനിരപേക്ഷ   രാഷ്‌ട്രഭാവനയുടെ മേൽ മതരാഷ്‌ട്രത്തിന്‌ തറക്കില്ലിട്ട്‌ ഔദ്യോഗിക തുടക്കം കുറിച്ചിരിക്കുകയാണ്‌ പ്രധാനമന്ത്രിയെന്ന്‌ സുനിൽ പി ഇളയിടം പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്‌ തറക്കല്ലിട്ടതുവഴി ഭരണഘടന  വിഭാവനം ചെയ്യുന്ന  ഇന്ത്യയുടെ മതേതരത്വം ഇല്ലാതാക്കിയിരിക്കുകയാണ്‌ പ്രധാനമന്ത്രി .  സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി സാഹിത്യപ്രവർത്തക സഹകരണ സംഘം ഹാളിൽ നടന്ന സെമിനാറിൽ
 ‘ഇന്ത്യൻ  ദേശീയതയുടെ ചരിത്ര മാനങ്ങൾ’  എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisements

അതിതീവ്ര ദേശീയത ഫാസിസിത്തിൻെറ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്‌.  ഇതിനെതിരെ അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്‌. ദരിദ്ര്യരായ ഇന്ത്യക്കാരുടെ കണ്ണിരൊപ്പലാണ്‌ രാഷ്‌ട്രത്തിന്റെ ദൗത്യം എന്നത്‌  മാറി അന്യമതക്കാരെ  പുറത്താക്കി,  കൊന്നൊടുക്കി തെരുവിൽ അട്ടഹസ്സിക്കുന്നതാണ്‌  രാജ്യസ്‌നേഹമെന്ന്‌  വിളിച്ചു പറയുന്നു. ഇന്ത്യൻ ദേശീയതയുടെ ശത്രുക്കൾ മറ്റ്‌ മതക്കാരാണന്നാണ്‌ ഹിന്ദുത്വ വാദികളുടെ കണ്ടുപിടിത്തം.
സമത്വഭാവനയിൽ അധിഷ്ഠിതമായ ദേശീയത സങ്കൽപമായി മാറിയിരിക്കുന്നു. ജനാധിപത്യം എന്നത്‌ മതാധിപത്യമായി മാറ്റുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളോട്‌ ഐക്യപ്പെട്ടാണ്‌ ഇന്ത്യൻ ദേശീയ പ്രസ്‌ഥാനങ്ങൾ ശക്തിപ്പെട്ടത്‌.  ഉൾക്കൊള്ളലുകളുടെ രാഷ്‌ട്രീയ പ്രസ്ഥാനമായാണ്‌ ഇന്ത്യൻ ദേശീയത ഉയർന്നു വന്നത്‌. ഇന്ത്യൻ ദേശീയത പലഘട്ടങ്ങളായി ഉയർന്നു വന്നതാണന്നും അത്‌ മതാധിഷ്‌ഠിത ദേശീയത അല്ലന്നും  സുനിൽ പി ഇളയിടം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ വി റസ്സൽ , സെക്രട്ടറിയറ്റംഗം പ്രൊഫ. എം ടി ജോസഫ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ അനിൽകുമാർ, പി ജെ വർഗീസ്‌, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ എന്നിവർ സംസാരിച്ചു. സെമിനാറിന്‌ മുമ്പ്‌ വൈക്കം  അംബരീഷും സംഘവും അവതരിപ്പിച്ച കവിതയും കലാപങ്ങളും എന്ന പരിപാടിയും നടന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.