കോട്ടയം: കോട്ടയത്ത് ചരിത്രം രചിച്ച് സിപിഎം . സുരക്ഷിതമായി കിടക്കാൻ ഒരിടമില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുകയെന്ന സിപിഎമ്മിന്റെ ദൗത്യമാണ് ജില്ലയിൽ ഇന്ന് പൂർത്തീകരിച്ചത്. ഇത് വരെ നിർമിച്ചു നൽകിയ 94 വീടുകൾക്ക് പുറമെ, അവസാനമായി നിർമാണം പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോൽ ദാനം കോട്ടയത്ത് നടന്നു .കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താക്കോൽദാനം നിർവഹിച്ചു.
2018ലെ സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ് ജില്ലയിൽ 100 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ഒരുവിധത്തിലും സ്വന്തമായി വീട് നിർമിക്കാൻ നിവൃത്തിയില്ലാത്തവരെ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കണ്ടെത്തി വീട് നിർമിച്ചു നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ആകെ വീടുകളുടെ എണ്ണം 103 ആയി. യോഗത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായി. യോഗത്തിൽ നിതിനാ മോൾ കുടുംബ സഹായ ഫണ്ട് കോടിയേരി നിതിനയുടെ അമ്മയ്ക്ക് കൈമാറി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എം രാധാകൃഷ്ണൻ , സി.ജെ ജോസഫ് , എം.ടി ജോസഫ് , പി.കെ ഹരികുമാർ ,കെ സുരേഷ് കുറുപ്പ് , ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് , കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ജെയ്ക് സി തോമസ്, ജില്ലാ സെക്രട്ടറി സജേഷ് ശശി എന്നിവർ സംസാരിച്ചു.