കോട്ടയം : കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ മദ്യ ലഹരിയിലെത്തി യാത്രക്കാരോട് മോശമായ പെരുമാറുകയും പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തയാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി എ കെ ബബിനാണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 12. 30 ഓട് കൂടി ഇയാള്‍ കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലെത്തി യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റെയില്‍വേ പോലീസ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന്് വൈദ്യ പരിശോധനയ്ക്കായി ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ വണ്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോസ്ഥനെ മര്‍ദ്ധിക്കുകയായിരുന്നു. കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന് എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.