കോട്ടയം: ജില്ലയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ ടി.എസ് രാജനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമീകാംഗത്വത്തിൽ നിന്നും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ എം.പി പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണം ചരിത്രത്തിലാദ്യമായി എൽ ഡി എഫിന്റെ കൈകളിൽ എത്തിയത് ടി.എസ് രാജൻ എൽ.ഡി.എഫിലേയ്ക്കു കൂറുമാറിയതിനെ തുടർന്നായിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച ടി എസ് രാജൻ എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലീം ലീഗിന്റെ ഏക അംഗം സിജ സക്കീറും ടി എസ് രാജനെ പിന്തുണച്ചു.കോൺഗ്രസിൽ നിന്നും നിബു ഷൗക്കത്താണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. 1927 ൽ പ്രവർത്തനം തുടങ്ങിയ ബാങ്കിന്റെ 9 പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായാണ് എൽഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്.