പക്ഷിപ്പനി ; കോട്ടയം ജില്ലയിൽ ആകെ 31371 താറാവുകളെ നശിപ്പിച്ചു ; ഇന്ന് മാത്രം കൊന്നു സംസ്‌ക്കരിച്ചത് 9730 താറാവുകളെ

കോട്ടയം: വെച്ചൂർ, കുമരകം പഞ്ചായത്തുകളിലെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 9730 താറാവുകളെക്കൂടി ഇന്ന് കൊന്നു സംസ്‌ക്കരിച്ചു. കുമരകത്ത് 4976 താറാവുകളെയും വെച്ചൂരിൽ 4754 താറാവുകളെയും ദ്രുതകർമ്മസേനയുടെ നേതൃത്വത്തിലാണ് കൊന്നു സംസ്‌ക്കരിച്ചത്. മൂന്നുദിവസമായി ജില്ലയിൽ മൊത്തം 31371 താറാവുകളെയാണ് കൊന്നു നശിപ്പിച്ചത്.

Advertisements

കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്ത് തട്ടത്തുതറ തങ്കച്ചൻ(1106), പത്തുപങ്കിൽ രാഹുൽ(2380), ബിനുപറമ്പിൽ വിദ്യാധരൻ(130), വടക്കേവീട് ലാലൻ(1360) എന്നിവരുടെ താറാവുകളെയാണ് നശിപ്പിച്ചത്.
വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഉണ്ണിഭവൻ ഉദയപ്പൻ(1979), തോട്ടുവേലിച്ചിറ നാസർ(1575), മണലേൽ വിനോദ്(1200) എന്നിവരുടെ താറാവുകളെയാണ് കൊന്നു സംസ്‌ക്കരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെച്ചൂരിൽ രാത്രി വൈകിയും നശീകരണ ജോലികൾ തുടരുകയാണ്. കുമരകത്ത് നശീകരണ പ്രവർത്തികൾ സമാപിച്ചു. വെച്ചൂരിൽ ദ്രുതകർമ്മ സേനയുടെ ഏഴു സംഘങ്ങളെയും കുമരകത്ത് മൂന്നു സംഘങ്ങളെയുമാണ് നിയോഗിച്ചതെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു.
കുമരകത്ത് പഞ്ചായത്ത് പ്രസിഡന്റ് ധന്യസാബു, വൈസ് പ്രസിഡന്റ് വി.ജെ. ജോഷി, ഗ്രാമപഞ്ചായത്തംഗം സ്മിത സുനിൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി. കുമരകം സി.ഐ. റ്റി. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. കുമരകത്ത് നാളെ അണുനശീകരണ പ്രവർത്തനങ്ങൾ നടക്കും.

Hot Topics

Related Articles