കോട്ടയം: ജില്ലയില്‍ 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 82 പേര് രോഗമുക്തരായി. 1638 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 22 പുരുഷന്മാരും 28 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 12 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 549 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447305 പേര്
കോവിഡ് ബാധിതരായി. 445367 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-16
ചിറക്കടവ്-8
വാഴൂര്‍-6
മുണ്ടക്കയം-3
ഏറ്റുമാനൂര്‍, തലപ്പലം, പാലാ, കുറവിലങ്ങാട്, വിജയപുരം, കാണക്കാരി-2
ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, വാകത്താനം, അതിരമ്പുഴ, ഉദയനാപുരം, എരുമേലി, വൈക്കം, കുമരകം, വാഴപ്പള്ളി, കങ്ങഴ, തലയാഴം, പായിപ്പാട്, ഞീഴൂര്‍-1