കോട്ടയം : ജില്ലാ ഒളിമ്പിക് ഗെയിംസിന് ആവേശത്തുടക്കം. ദീപശിഖ പ്രയാണത്തോടെയാണ് ജില്ലയിലെ ഒളിമ്പിക് മാമാങ്കത്തിന് തുടക്കമായത്. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഗെയിംസിന് മുന്നോടിയായി കോട്ടയം സെൻട്രൽ ജംഗ്ഷനിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് ആരംഭിച്ച പ്രയാണം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ അവസാനിച്ചു. തുടർന്ന് നടന്ന യോഗം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 15 മുതൽ 28 വരെ നടക്കുന്ന കേരള ഒളിംമ്പിക് ഗെയിംസിന് മുന്നോടിയായി ജില്ലയിൽ സജീവമായിട്ടുള്ള 21 ഗെയിമുകളുടെ മത്സരങ്ങളാണ് ഗെയിംസിനോട് അനുബന്ധിച്ച് നടക്കുന്നത് നെറ്റ് ബോൾ, രഗ്ബി, ഫുട്ബോൾ, വോളി ബോൾ, ലോൺ ടെന്നീസ്,
തായ്കണ്ടോ. ഖോ ഖോ വെയിറ്റ് ലിഫ്റ്റിങ്, അക്വാറ്റിക്സ്, ഗുസ്തി, ജൂഡോ,
ഹാൻഡ് ബോൾ, ബാഡ്മിന്റൺ, ഹാക്കി, ബാസ്കറ്റ് ബോൾ, വഷു, കബ
ഡി. അതറിക് ബോക്സിങ്, റൈഫിൾ ടേബിൾ ടെന്നിസ് എന്നീ മത്സരങ്ങൾ
ആണ് നടക്കുക. ഏകദേശം മൂവായിരത്തോളം കായിക താരങ്ങളാണ് ജില്ലയിൽ മാറ്റുരക്കുക. മൽസരങ്ങൾ 19 ന് അവസാനിക്കും. ഈ മത്സരങ്ങളിലെ
വിജയികളാകും കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു കേരളാ ഒളിമ്പിക്
ഗെയിംസിൽ പങ്കെടുക്കുക.