ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബിയുടെ പിതാവ് കെ എൻ ഗോപാലകൃഷ്ണൻ

കോട്ടയം : മണർകാട്ട് മാലം മങ്ങാട്ടുവീട്ടിൽ കെ എൻ ഗോപാലകൃഷ്ണൻ ( മോനികുട്ടൻസാർ , കെ എൻ ജി ) നിര്യാതനായി.
ഭൗതികശരീരം വെള്ളി വൈകുന്നേരം 5 മുതൽ ശനി ഉച്ചക്ക് 11.00 മണിവരെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നപോലെ ആ ശരീരം കോട്ടയം മെഡിക്കൽ കോളജിനു കൈമാറി.
മക്കൾ: ഹൈമി ബോബി (ജില്ലാ പഞ്ചായത്ത് അംഗം), എം ജി ഹേമന്ത് (എം ആർ എഫ്, സിഐടിയു മണർകാട് പഞ്ചായത് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ)
മരുമക്കൾ : ബോബി, മഞ്ജു ഹേമന്ത്.
ഗവ മോഡൽ സ്കൂളിൽ അടക്കം ഗോപാലകൃഷ്ണൻ സാർ അദ്ധ്യാപക നായിരുന്നു. അദ്ധ്യാപക സംഘടനയായ കെ എസ് ടി എ സംസ്ഥാന എക്സികുട്ടീവ് അംഗം, കോട്ടയം ജില്ലാ ഭാരവാഹി, സി പി ഐ എം അയർക്കുന്നം ഏരിയ കമ്മറ്റി അംഗം, പുതുപ്പള്ളി അദ്ധ്യാപക സഹകരണബാങ്ക് പ്രസിഡന്റ്, കോട്ടയം സഹകരണ അർബൻ ബാങ്ക് ഭരണസമതി അംഗം, മണർകാട് ഗ്രാമപഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു,
കോട്ടയത്തെയും വിജയപുരം/മണർകാട്/പുതുപ്പള്ളി പ്രദേശങ്ങളിലെയും സി പി ഐ എം പാർട്ടി, ബഹുജന, സാംസ്കാരിക സംഘടനകളുടെ സമ്മേളനങ്ങളിൽ കെഎൻജി വലിയൊരുകാലത്തെ രുചിയുടെയും കലയുടെയും നിരന്തരസാന്നിദ്ധ്യം ആയിരുന്നു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.