കോട്ടയം : ശനിയാഴ്ച വൈകിട്ട് ആരംഭിച്ച മഴ കോട്ടയം ജില്ലയിൽ ഞായറാഴ്ചയും തുടർന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ അതിശക്തമല്ലാത്ത മഴ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
വൈകിട്ട് ആരംഭിച്ച നിർത്താതെയുള്ള മഴമൂലം ജനജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ടെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അപകട മേഖലയായ മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്തും അതി ശക്തമായ മഴ അനുഭവപ്പെട്ടിട്ടില്ല.ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച രാവിലെ 8.30ഓടെ തെക്ക് ആൻഡമാൻ കടലിൽ തായ്ലൻഡ് തീരത്തോടു ചേർന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും തെക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും കോട്ടയം ജില്ലയിൽ നിർത്താതെയുള്ള അപകടരമല്ലാത്ത മഴയാണ് അനുഭവപ്പെട്ടത്. എന്നാൽ ഇടുക്കി ഡാo രണ്ട് മണിക്ക് തുറക്കുന്നത് സമീപ ജില്ലയായ കോട്ടയത്ത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
കോട്ടയം ജില്ലയിൽ മഴ കനത്തില്ല ; നിർത്താതെ പെയ്ത മഴയിൽ നട്ടം തിരിഞ്ഞ് ജനം
Advertisements