സപ്ലൈകോ ജില്ലാ ക്രിസ്മസ് – പുതുവത്സര മേള ഇന്ന് മുതൽ

കോട്ടയം: ക്രിസ്മസ്- പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി അഞ്ചു വരെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാ മേളയ്ക്ക് ഇന്ന് തുടക്കമാകും. കോട്ടയം പി.ഡബ്ല്യൂ.ഡി. ഗസ്റ്റ് ഹൗസിനു സമീപത്തെ കാളിശേരി ഷോപ്പിംഗ് കോപ്ലക്‌സിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം വൈകിട്ട് മൂന്നിക്ക് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. 

Advertisements

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വിൽപന നിർവഹിക്കും.കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ എൻ. ജയചന്ദ്രൻ, സപ്ലൈകോ ജനറൽ മാനേജർ സലിം കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി. റസൽ, സി.കെ. ശശിധരൻ, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, സണ്ണി തെക്കേക്കര, ബെന്നി മൈലാഡൂർ, സജി മഞ്ഞക്കടമ്പിൽ, പി.എസ്. ജെയിംസ്, ജി. ലിജിൻ ലാൽ, എൻ.എം. മിഖായേൽ എന്നിവർ പങ്കെടുക്കും.

Hot Topics

Related Articles