കോട്ടയം : മൂലവട്ടം ദിവാൻ കവലയിൽ വൈദ്യുതി പോസ്റ്റിൽ നിന്നും തീ പടർന്നത് പരിഭ്രാന്തി പരത്തി. പോസ്റ്റിന് മുകൾ ഭാഗത്താണ് കത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ തീ നിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച ഉച്ച വൈകിട്ട് നാലുമണിയോടെയാണ് മൂലവട്ടം ദീവാന കവലയിൽ വൈദ്യുതി പോസ്റ്റിന് തീപിടിച്ചത്. തീ പടരുന്നത് കണ്ട നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ കെഎസ്ഇബി അധികൃതർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. കോട്ടയത്ത് നോക്കിയ അഗ്നിരക്ഷാസേന യൂണിറ്റ് അംഗങ്ങൾ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. അല്പസമയത്തിനുശേഷം വൈദ്യുതിവിതരണം പുനസ്ഥാപിച്ചു.
Advertisements