റോഡിൽ നായ കുറുകെ ചാടി; നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു നിന്നു

കുമരകത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: കുമരകത്ത് റോഡിൽ കുറുകെ ചാടിയ നായയെക്കണ്ട് വെട്ടിച്ചു മാറ്റിയ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു തകർന്നു. നവംബർ 29 തിങ്കളാഴ്ച രാവിലെ 3.30 നാണ് അപകടം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്ന് ചങ്ങനാശ്ശേരിക്ക് തണ്ണിമത്തനുമായി പോയ തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനമാണ് അപകടത്തിൽ പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോട്ട് ജെട്ടി പാലത്തിനു സമീപം പുത്തൻപറമ്പിൽ അനിലിന്റെ വീടിനു മുന്നിലെ മരത്തിൽ വാഹനം ഇടിച്ചു നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുൻ ഭാഗം പൂർണ്ണമായി തകർന്നു. ഡ്രൈവർ വിഘ്‌നേശ് സഹായി ശ്രീനാഥ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല. നായകുറുകെ ചാടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്ന് ഡ്രൈവർ വിഘ്‌നേശ് പറഞ്ഞു.

സംഭവ സമയം റോഡും പരിസരവും വിജനമായിരുന്നത് കൂടുതൽ അപകടം ഒഴിവായി. പിന്നീട് മറ്റൊരു വാഹനം വരുത്തിച്ച് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് തണ്ണി മത്തൻ നീക്കം ചെയ്തത് കയറ്റി വിട്ടു. വാഹനം നീക്കം ചെയ്തിട്ടില്ല.

Hot Topics

Related Articles