കോട്ടയം ഈരയിൽക്കടവിൽ മാലിന്യം തള്ളാൻ ലോറിയിൽ സംഘം എത്തി : മാലിന്യം തള്ളാനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി

ഈരയിൽക്കടവിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം : നഗരമധ്യത്തിൽ ഈരയിൽക്കടവിൽ നാഷണൽ പെർമിറ്റ് ലോറിയിൽ മാലിന്യം തള്ളാനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി. വൈകിട്ട് ഏഴരയോടെയാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡിലാണ് ഇപ്പോൾ രാത്രിയിൽ മാലിന്യം തള്ളാനെത്തിയത്. നാഷണൽ പെർമിറ്റ് ലോറിയിലാണ് വൻ തോതിൽ മാലിന്യം തള്ളാൻ സംഘം എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരന്തരമായി ഈരയിൽക്കടവ് റോഡിൽ അജ്ഞാത സംഘം മാലിന്യം തള്ളുന്ന സാഹചര്യത്തിൽ നാട്ടുകാർ അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച വൈകിട്ട് ഏഴരയോടെ ഇടയിൽ കടവിൽ മാലിന്യം തള്ളാൻ വാഹനം എത്തിയത്. റോഡരികിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ ഇടപെടുകയായിരുന്നു. തുടർന്ന് ഇവർ വാഹനം തടഞ്ഞിട്ടു.

നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് വാഹനം തടഞ്ഞു. തമിഴ്നാട് സ്വദേശികളായ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനവും വാഹനത്തിലുണ്ടായിരുന്ന വരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles