എരുമേലിയിലെ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും; പമ്പാവാലിയിൽ വീടിന്റെ ഷെഡ് തകർന്നു; കണലയിൽ തകർന്ന വീടിന്റെ വീഡിയോ കാണാം

കോട്ടയം: എരുമേലിയിലുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പാലിച്ചിലിലും കണമലയിൽ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് വീടിന്റെ മുറ്റത്തെ ഷെഡും, മുറ്റവും തകർന്നു. എരുമേലി കണമല പാറക്കടവ് വാഴപ്പറമ്പിൽ (ചിറയ്ക്കൽ) അച്ചാമ്മ ജോർജിന്റെ വീടാണ് തകർന്നത്. വീട് അപകടാവസ്ഥയിലായി.

Advertisements

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴ വെള്ളപ്പാച്ചിലിൽ മുറ്റത്ത് വെള്ളം കെട്ടി നിൽക്കുകയായിരുന്നു. വെള്ളം കെട്ടി നിന്നതോടെ മതിൽക്കെട്ട് തകർന്നു. മതിൽക്കെട്ട് തകർന്നതോടെയാണ് വീടിന്റെ മുറ്റത്ത് കെട്ടിയിരുന്ന ഷെഡ് തകർന്നു വീണത്. ഷെഡ് തകർന്നതോടെ വീടിന്റെ ഭിത്തിയിൽ വിള്ളലുണ്ടായിട്ടുണ്ട്. ഷെഡിന്റെ ഒരു ഭാഗവും, ഭിത്തിയും വിണ്ട് കീറുകയും തകരുകയും ചെയ്തു. ഇതോടെ വീട് അപകടാവസ്ഥയിലായിട്ടുണ്ട്.

Hot Topics

Related Articles