ദയയില്ലാത്ത ക്രൂരതകൾ ; കഴുത്തറത്തും സ്വർണം കവരുന്ന രക്തം കണ്ട് അറപ്പ് മാറിയ ക്രിമിനലുകൾ ; ആരാണ് കുറുവാ സംഘം ; ഭീതി നിറഞ്ഞ ജാഗ്രത വേണം ; വിശദാംശങ്ങൾ അറിയാം ; ആരാണിവർ…?

ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ റിപ്പോർട്ട്

Advertisements

കോട്ടയം: ഒരു നാട്ടിലെത്തി, മോഷണത്തിനായി ടാർജറ്റിട്ടാൽ, ഒന്നും ബാക്കി വയ്ക്കാതെ എല്ലാം കവർന്നു മടങ്ങുന്ന കൊടും ക്രിമിനലുകൾ. രക്തം കണ്ടാൽ പോലും അറപ്പില്ലാത്ത, അരിഞ്ഞു വീഴ്ത്തിയ, രക്തം ചിതറിക്കിടക്കുന്ന, കൊലക്കളങ്ങളിൽ നിന്നു പോലും സ്വർണവും പണവും അതിവേഗം കവർന്നു മടങ്ങുന്ന കൊലയാളി സംഘം. കേരളം ഇന്ന് ഭയപ്പെടുന്ന കൊടും കുറ്റവാളികളായ കുറുവാ സംഘത്തെ ഇങ്ങനെ തന്നെ വിശേഷിപ്പിക്കാം. ഒരു നാട്ടിലെത്തിയാൽ അതിവേഗം മിന്നൽ പോലെ മോഷണം നടത്തി മടങ്ങുന്ന തമിഴ്‌നാട്ടിലെ കുറുവാ സമുദായക്കാരാണ് കുറുവാ സംഘം എന്ന പേരിൽ അറിയപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻപ് പാലക്കാട് അടക്കമുള്ള കേരളത്തിന്റെ അതിർത്തി ജില്ലകളിലായിരുന്നു ഈ കുറുവാകൊള്ളക്കാരുടെ വിളയാട്ടം. എന്നാൽ, മധ്യകേരളത്തിലടക്കം ഈ മോഷണ സംഘം തമ്പടിച്ചിരിക്കുന്നത് അത്ര നല്ല ഉദ്ദേശത്തോടുകൂടിയല്ല. ക്രിമിനൽ സംഘങ്ങളുടെ ലക്ഷ്യവും ആക്രമണോദ്യേശ്യവും വ്യക്തം. പണാപഹരണം. അതുമാകാം..

തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത് റാംജിനഗർ, ശിവഗംഗ, പനവടലിഛത്രം, മധുരയിലെ ചില ഗ്രാമങ്ങൾ എന്നിവയായിരുന്നു. ഈ പട്ടികയിൽ തന്നെ ഉള്ള ശിവഗംഗയിലെ മോഷ്ടാക്കളാണ് കുറുവാസംഘങ്ങൾ. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിലെത്തി തമ്പടിച്ച സംഘം, മോഷണ കല മുതുമുച്ഛന്മാരിൽ നിന്നുമാണ് അഭ്യസിച്ചത്.
ധൈര്യവും, കായികശേഷിയും ആവോളമുള്ള സംഘം ഒരു പ്രദേശത്ത് അഞ്ചോ അതിലധികം ആളുകളോ ആയി എത്തും. ഏതുബലമുള്ള വാതിലും ആയുധത്തിന് അടിച്ച് തകർത്ത് അകത്തു കയറും. പിന്നെ, ആരെങ്കിലും എതിർക്കാനെത്തിയാൽ അവരെ കൊലപ്പെടുത്താൻ പോലും ഈ സംഘത്തിന് മടിയില്ല.

കഴിഞ്ഞ ദിവസം പാലക്കാട് കോഴിക്കോട് ജില്ലകളിൽ മോഷണം നടത്തിയ കുറുവാ സംഘത്തെ പിടികൂടിയതോടെയാണ് കുറുവകൾ വീണ്ടും കേരളത്തിന്റെ പേടിസ്വപ്‌നമായത്. ഇപ്പോഴിതാ, നമ്മുടെ മൂക്കിൻ തുമ്പിൽ അതിരമ്പുഴയിലും കൊള്ളസംഘമെത്തി. അതെ നമ്മുളും കരുതിയിരിക്കണം. ഈ കുറുവാ സംഘത്തെ..

കുറുവകൾ, കടുവകൾ..
കൊടും ക്രൂരന്മാർ

തമിഴ്‌നാട്ടിലെ കുറുവാസമുദായക്കാരാണെങ്കിലും ഇവരുടെ കുലത്തൊഴിൽ മോഷണമല്ല. ഒരു സമുദായമോ സമൂഹമോ അല്ല, ആക്രമണവും കവർച്ചയും തൊഴിലാക്കിയ വ്യക്തികളുടെ ഒരു കൂട്ടം മാത്രമാണ് കുറുവ സംഘം. പഠിച്ച കള്ളന്മാർ. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമങ്ങളാണ് ഇവരുടെ കേന്ദ്രം. കരുത്തുറ്റ ആളുകളുടെ കൂട്ടമെന്ന നിലയിലാണ് തമിഴ്‌നാട് ഇന്റലിജൻസ് സംഘം ഈ കവർച്ചാ സംഘത്തിന് കുറുവ സംഘമെന്ന പേര് നൽകിയത്. നാളിതുവരെ തമിഴ്‌നാട്ടിൽ മാത്രമാണ് കവർച്ച നടത്തിയിരുന്നതെങ്കിലും ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളിലേക്കും വേട്ട വ്യാപിപ്പിച്ചിരിക്കുകയാണ്.

മാസങ്ങൾക്ക് മുമ്പ് സംസ്ഥാന അതിർത്തിയിൽ വാളയാറിനോടു ചേർന്ന ചാവടി, മധുക്കര മേഖലയിൽ ഈ സംഘമെത്തിയിരുന്നു. ഇത് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.

ആക്രമണം വന്യം..
ഭീകരമായി പരിക്കേൽപ്പിക്കുന്നത് ഹരം

അത്യന്തം അപകടകാരികളാണ് കുറുവ സംഘം, നാൽപതും അൻപതും അംഗങ്ങളുള്ള സംഘമായാണ് ഇവർ മോഷണത്തിനിറങ്ങുക. അഞ്ചു മുതൽ പത്തു വരെയുള്ള സംഘങ്ങളായി തിരിഞ്ഞ് ഓരോ പ്രദേശത്തെയും വീടുകളിൽ കയറും. ആയോധന കലകൾ പയറ്റിത്തെളിഞ്ഞ ഇവർ മോഷണ ശ്രമത്തിനിടെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരെ നിഷ്‌കരുണം കൊലപ്പെടുത്തുകയോ മാരകരീതിയിൽ മുറിവേല്പിക്കുകയോ ചെയ്യും. കൊള്ളസംഘത്തിൽ 19 മുതൽ 59 വയസ് വരെയുള്ളവരുണ്ട്. പണവും സ്വർണവും തട്ടിയെടുക്കാൻ എന്ത് അക്രമവും നടത്തുമെന്നാണ് ഈ സംഘത്തെക്കുറിച്ചുള്ള തമിഴ്‌നാട് ഇന്റലിജൻസ് റിപ്പോർട്ട്. ഇരുമ്പുദണ്ഡും കുന്തവും വാളും അരിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണു കവർച്ചയ്‌ക്കെത്തുക. വലതും ചെറുതുമായ കവർച്ചാ സംഘങ്ങൾ തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമങ്ങളിൽ ഇപ്പോഴും സജീവമാണ്.

കേരളത്തിൽ തലങ്ങും
വിലങ്ങും കേസുകൾ

വർഷങ്ങൾക്കു മുമ്പ് കുറുവസംഘം കേരള പൊലീസിന്റെ വലയിലായിട്ടുണ്ട്. 2008ൽ ഒറ്റപ്പാലം അമ്പലപ്പാറയിൽ നിന്ന് പത്തിലധികം ആളുകളെ പിടികൂടിയിരുന്നു. അതായിരുന്നു ആദ്യ സംഭവം. ശേഷം, മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘത്തെയും അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ഇവർ ഇന്ന് എവിടെയാണെന്ന് പൊലീസിനു പോലും കൃത്യമായ ഉത്തരമില്ല. കഴിഞ്ഞയാഴ്ച ആലത്തൂർ പൊലീസിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെ പിടികൂടിയിരുന്നു. അതാണ് ഒടുവിലത്തെ സംഭവം. തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പരുത്തിവീരൻ, കൃഷ്ണൻ, വീരൻ എന്നിവർ അന്ന് അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ 50 ലധികം കേസുകളുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്താകെ നൂറോളം കേസുകളും.

പകൽ വന്ന് കണ്ടു വയ്ക്കും;
രാത്രി മുഖംമറച്ചെത്തും

പകൽ സമയത്ത് അമ്മികൊത്ത്, ആക്രി പെറുക്കൽ, വസ്ത്ര വ്യാപാരം എന്നീ വ്യാജേന മോഷണത്തിനുള്ള വീടുകളും കടകളും കണ്ടുവെച്ച് രാത്രിയിൽ മാരകായുധങ്ങളുമായി കവർച്ചയ്ക്കിറങ്ങും. വീടുകളുടെ മുൻവാതിൽ ആയുധങ്ങൾകൊണ്ട് തകർത്താണ് അകത്ത് കയറുക. മോഷണം നടത്തി വേഗത്തിൽ തിരിച്ചു പോകുന്നതാണ് രീതി. പിന്നീട് കുറേ ദിവസത്തേക്ക് മൊബൈൽ ഫോൺ ഓഫാക്കി കമ്പം, തേനി, തഞ്ചാവൂർ, ആനമല പ്രദേശങ്ങളിൽ തമ്പടിക്കും. അത് കഴിഞ്ഞാൽ അടുത്ത സംഘമെത്തും. പിടക്കപ്പെട്ടാൽ സംഘാംഗങ്ങളെ ഒറ്റിക്കൊടുക്കാതെ ഇവർ പിടിച്ചുനില്ക്കും.

ഒരു ഗ്രാമം മുഴുവൻ
മോഷണത്തിനൊപ്പം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്ക് സമീപമാണ് തിരുട്ട് ഗ്രാമം. ഒരു ഗ്രാമത്തിന്റെ മുഴുവൻ പിന്തുണയോടും കൂടി മോഷണം നടത്തുന്നവരുടെ നാട്. ഗ്രാമത്തിന്റെ മുഴുവൻ ചുമതല മൂപ്പനാണ്. കവർച്ചാ സംഘങ്ങൾ പിടിക്കപ്പെട്ട് ജയിലിലായാലും ബന്ധുക്കൾ പട്ടിണിയിലാകില്ല. അവരുടെ കുടുംബത്തെ നോക്കേണ്ട ചുമതലയും ജയിലിൽ നിന്ന് ഇറക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതും മൂപ്പനാണ്. തിരുട്ട് ഗ്രാമത്തിലെ മൂപ്പന്റെ അറിവോടെയാണ് ഓരോ സംഘവും കവർച്ചയ്ക്ക് എത്തുന്നത്. ഓരോ മോഷണം നടത്തുമ്പോഴും ഇതിന്റെ വിവരങ്ങളും ആരെങ്കിലും പിടിയിലായിട്ടുണ്ടെങ്കിൽ ആ വിവരവും അപ്പപ്പോൾ ഗ്രാമത്തിലേക്ക് കൈമാറും. അവിടെനിന്നും ഇടപെടലുകൾ നടത്തിയാണ് നിയമ സഹായമുൾപ്പെടെ നല്കുക. കവർച്ചനടത്തി ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതവിഹിതം മൂപ്പനെ ഏല്പ്പിക്കണം. ഈ തുക ഉപയോഗിച്ചാണ് കവർച്ചയ്ക്കിടെ ജയിലിലാകുന്ന കുടുംബങ്ങളെ സഹായിക്കുന്നത്. അങ്ങനെ ചെയ്യാത്തവരെ ഗ്രാമത്തിലേക്ക് അടുപ്പിക്കുകയോ അവരുടെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയോ ചെയ്യില്ല. കുടുംബത്തിലെ ഒരംഗം ജയിലിലായാൽ പകരം മറ്റൊരംഗം മോഷണമേഖലയിലേക്ക് സജീവമാകണമെന്ന നിബന്ധനയും ഈ ഗ്രാമത്തിലുണ്ട്.

ജാമ്യമെടുത്താൽ പിന്നെ പൊടിപോലുമില്ല
വർഷങ്ങൾക്കു മുൻപ് പാലക്കാട് ജില്ലയിൽ തമിഴ് കുറുവ സംഘത്തെ പിടികൂടിയ കഥ പഴയ പൊലീസുകാർക്ക് ഓർമയുണ്ട്. ഒറ്റപ്പാലം അമ്പലപ്പാറയിൽനിന്ന് 2008ൽ പത്തിലേറെ പേരും മലപ്പുറം മക്കരപറമ്പിൽനിന്ന് 2010ൽ മറ്റൊരു സംഘവും പിടിയിലായി. ജാമ്യത്തിൽ ഇറങ്ങിയ ഇവർ ഇന്ന് എവിടെയാണെന്ന് പൊലീസിനു പോലും കൃത്യമായ ഉത്തരമില്ല.
തമിഴ്‌നാട്ടിലെ വിഴിപ്പുറം, കല്ലക്കുറുച്ചി സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കൾ പരുത്തിവീരൻ, കൃഷ്ണൻ, വീരൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെട്ടിരുന്നു. ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരിൽ അൻപതോളം കേസുകൾ ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംസ്ഥാനത്താകെ നൂറോളം കേസുകളും. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതി. അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന്റെ കയ്യിൽ പോലുമില്ലെന്നാണു സൂചന.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.