കോട്ടയം ഏറ്റുമാനൂരിൽ കെ പി എസ് റ്റി എ റവന്യൂ ജില്ലാ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

ഏറ്റുമാനൂർ: പൊതുവിദ്യാഭ്യാസ മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ നിഗൂഢ പദ്ധതികൾക്കെതിരെ ജാഗ്രത പാലിക്കുന്നതിന് കെ പി എസ് റ്റി എ നേതൃത്വം വഹിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements
സെക്രട്ടറി മനോജ്‌ വി. പോൾ.
വർഗീസ് ആന്റണി (പ്രസിഡന്റ്)

അധ്യാപക മേഖലകളിൽ സങ്കീർണ്ണതകൾ സൃഷ്ടിക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ ധൃതിപിടിച്ച് നടപ്പിലാക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ സമരപരിപാടികൾ ആവിഷ്‌കരിക്കുവാൻ യോഗം തീരുമാനിച്ചു. ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ സി ജോൺസൺ അധ്യക്ഷത വഹിച്ചു സെക്രട്ടറി വി പ്രദീപ് സംസ്ഥാന സെക്രട്ടറിമാരായ ജോൺസൺ സി. ജോസഫ്, ഷാജിമോൻ പി.വി, സംസ്ഥാന നേതാക്കളായ എബ്രഹാം ഫിലിപ്,സ്റ്റാൻലി ജോർജ്,എം സി സ്‌കറിയ, വർഗീസ് ആന്റണി,സ്റ്റീഫൻ ജോർജ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എം. സി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.

വനിതാസമ്മേളനം ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ജിജിമോൾ കെ തോമസ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വർഗീസ് ആന്റണി പ്രസിഡണ്ട് (ചങ്ങനാശ്ശേരി ), മനോജ് വി പോൾ (കോട്ടയം) സെക്രട്ടറി, തോമസ് മാത്യു ട്രഷറർ (കോട്ടയം ) എന്നിവരെ തിരഞ്ഞെടുത്തു. ഫിലിപ്പ് ജോർജ് റിട്ടേണിങ്ങ് ഓഫീസറായിരുന്നു.

Hot Topics

Related Articles