കോട്ടയം ഏറ്റുമാനൂരിൽ സൈക്കിളിൽ ബൈക്ക് ഇടിച്ച് അപകടം ; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരുക്ക്

കോട്ടയം : ഏറ്റുമാനൂർ പേരൂർ സെൻ്റ് സെബാസ്റ്റൻസ് സ്കൂളിനു മുന്നിൽ അപകടം. സൈക്കിളിൽ വന്ന വിദ്യാർഥിയെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു വീഴ്ത്തി.

Advertisements

സെൻ്റ് സെബാസ്റ്റൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ആദിത്യനാണ് പരിക്കേറ്റത്.
രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് സൈക്കിളിൽ എത്തിയ ആദിത്യൻ സ്കൂളിലേക്ക് റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല.

Hot Topics

Related Articles